April 26, 2024

ലഹരി വിരുദ്ധ ദീപം തെളിയിക്കലും ലഹരി വിരുദ്ധ പദയാത്രയും ഫ്ളാഷ് മോബും സംഘടിപ്പിച്ചു

0
Img 20221023 103448.jpg
 മാനന്തവാടി  : ജനമൈത്രി എക്സൈസ് സ്ക്വാഡ് മാനന്തവാടി, മാനന്തവാടി ജി. വി. എച്ച് .എസ് . എസ് – എൻ എസ് എസ് യൂണിറ്റ്,മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിംങ് എന്നിവർ സംയുക്തമായി ലഹരിക്കെതിരെനാടുണരൂ “എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് മാനന്തവാടി ഗാന്ധി പാർക്കിൽ വച്ച് ലഹരിവിരുദ്ധ ദീപം തെളിയിക്കൽചടങ്ങ് സംഘടിപ്പിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റി വൈസ്  ജേക്കബ് സെബാസ്റ്റ്യൻ അവർകളുടെ അധ്യക്ഷതയിൽ   മാനന്തവാടി എംഎൽഎ ഒ ആർ കേളു അവർകൾ ഉദ്ഘാടനം നിർവഹിച്ചു.വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ , ഷാജി കെ എസ് അവർകൾ ലഹരി വിരുദ്ധ സന്ദേശം നൽകി.  മാനന്തവാടി മുനിസിപ്പാലിറ്റി    വാർഡ് 15 ഡിവിഷൻ കൗൺസിലർ സിന്ധു സെബാസ്റ്റ്യൻ, മർച്ചന്റ് അസോസിയേഷൻ യൂത്ത് വിംങ് പ്രസിഡന്റ്‌  റോബി ചാക്കോ , സെക്രട്ടറി കെ.എസ്. ടി. എ.അജയൻ മാഷ് , മുരളീദാസ് കെ പി എസ് ടി എ സെക്രട്ടറി, ജിവിഎച്ച്എസ്എസ് പ്രിൻസിപ്പൽ ജിജി കെ കെ , കെ എസ് സി എസ് എ ജില്ലാ പ്രസിഡന്റ്   ജിനോഷ് പിആർ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിച്ചു. ജനമൈത്രി എക്സൈസ് സ്ക്വാഡ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ  ശശി കെ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മാനന്തവാടി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ പദയാത്ര, ലഹരിക്കെതിരെയുള്ള ഫ്ലാഷ് മോബ് കാണികളെ വളരെയേറെ ആകർഷിച്ചു.കൂടാതെ അഗ്രഹാരം കോളനിയിലെ കുട്ടികൾ  ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ജനമൈത്രി എക്സൈസ് സിവിൽ എക്സൈസ് ഓഫീസർ  ബാലകൃഷ്ണൻ എം കെ പി പരിപാടിക്ക് നന്ദി അർപ്പിച്ചു. പരിപാടിയിൽ മുന്നൂറോളം ആളുകൾ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *