June 7, 2026

ഡിവൈഎഫ്ഐ ബ്ലോക്ക് ജാഥകൾ പൂർത്തിയായി

0
IMG_20221024_103311.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : തൊഴിലില്ലായ്മക്കെതിരെ,
“മതനിരപക്ഷേ ഇന്ത്യക്കായ്  യുവജന മുന്നേറ്റം” എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ നേതൃത്വത്തിൽ നവംബർ മൂന്നിന് സംഘടിപ്പിക്കുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചരണാർത്ഥമുള്ള ജില്ലയിലെ കാൽനട പ്രചരണ ജാഥകൾ പൂർത്തിയായി. പനമരം, കോട്ടത്തറ ബ്ലോക്ക്തല കാൽനട പ്രചരണ ജാഥകൾ സമാപിച്ചു.  കോട്ടത്തറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജാഥ കമ്പളക്കാട് സമാപിച്ചു. സമാപനയോഗം സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ ഷെജിൻ ജോസ്, വൈസ്ക്യാപ്റ്റൻ സാന്ദ്ര രവീന്ദ്രൻ, മാനേജർ പി ജംഷീദ്, ജില്ലാ പ്രസിഡന്റ്  കെ എം ഫ്രാൻസിസ്, എം ബിജുലാൽ, അജ്നാസ് അഹമ്മദ്, റാഷിഖ്, ജലേഷ്, സഫ്നാദ്  എന്നിവർ സംസാരിച്ചു.
പനമരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലള്ള ജാഥ വിവിധ മേഖലകളിലെ പര്യടനത്തിന് ശേഷം നെല്ലിയമ്പത്ത് സമാപിച്ചു. സമാപനയോഗം ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു.  ജാഥാ ക്യാപ്റ്റൻ കെ മുഹമ്മദലി, വൈസ് ക്യാപ്റ്റൻ അർച്ചന, മാനേജർ ഇസ്മായിൽ, ജംഷീദലി മലപ്പുറം, അഭിനന്ദ്, എബിൻ , അക്ഷയ്, അരുൺ എന്നിവർ  സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *