തെരുവുനായ്ക്കൾ ആടിനെ കടിച്ച് കൊന്നു

പെരിക്കല്ലൂർ: മരക്കടവ് തോണക്കര ജിസ് സൈമൺൻ്റെ എട്ടുമാസം പ്രായമായ മുട്ടനാടിനെ ഇന്നലെ വൈകുന്നേരം നാല് പട്ടികൾ ചേർന്ന് കടിച്ച് അവശനിലയിൽ ആക്കി. മരുന്നും മറ്റും കൊടുത്ത് ശുശ്രൂഷിച്ചു എങ്കിലും ഇന്ന് രാവിലെ ആട് ചത്തു പോവുകയാണ് ഉണ്ടായത്. മരക്കടവ് പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ് ഇതിനെതിരെ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു



Leave a Reply