August 10, 2026

കൃഷ്ണഗിരിയിലെ കടുവയെ തേടി വ്യാപകമായ തിരച്ചിൽ തുടങ്ങി

0
IMG_20221025_094215.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: കൃഷ്ണഗിരിയില്‍ ഭീതി പടര്‍ത്തിയ കടുവയെ തുരത്താന്‍ വനം വകുപ്പ് നടപടി തുടങ്ങി. പ്രദേശവാസികളടങ്ങിയ 16 പേരുള്‍പ്പെടുന്ന മൂന്ന് സംഘമായി തിരിഞ്ഞാണ് പരിശോധന നടക്കുന്നത്. തുടര്‍ച്ചയായി കടുവ ഭീഷണി നേരിടുന്ന കൃഷ്ണഗിരി വില്ലേജ് ഓഫീസ് പരിസരം, കഴിഞ്ഞ ദിവസം കടുവയെ കണ്ടെന്ന് പറയുന്ന ഭയങ്കരന്‍കുന്ന് പ്രദേശം, രണ്ട് ദിവസം മുന്‍പ് കടുവ ആക്രമണമുണ്ടായ റാട്ടക്കുണ്ട് പ്രദേശം എന്നിവിടങ്ങളിലാണ് കടുവക്കായ് തിരച്ചില്‍ നടക്കുന്നത് . പൊതു ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
   
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *