എം.എൽ.എ. ഉഷാവിജയന് സ്വീകരണം നൽകി
മാനന്തവാടി: കേരള ഗവണ്മെന്റ് ഹോസ്പിറ്റൽ ഡവലപ്മെന്റ് സൊസൈറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി.) മാനന്തവാടി ഗവണ്മെന്റ് മെഡിക്കൽ കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ മാനന്തവാടി നിയോജകമണ്ഡലം എം.എൽ.എ. ഉഷാവിജയന് സ്വീകരണം നൽകി. യു.ഡി.എഫ്. ജില്ലാ കൺവീനർ എച്ച്. ബി. പ്രദീപ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ അസോസിയേഷൻ പ്രസിഡന്റ് വിനോദ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിജി എം. ജെ. സ്വാഗതം പറഞ്ഞ ചടങ്ങിൽ എം.എൽ.എ.യ്ക്കുള്ള ഉപഹാരം എം. ജി. ബിജു കൈമാറി. തുടർന്ന് എ. എം. നിശാന്ത്, പി. ഷംസുദ്ധീൻ, അബ്ദുള്ള ആയങ്കി, ബാവ എ. പി., ജെറീഷ് എം. എം., സവിത പി. എന്നിവർ സംസാരിക്കുകയും ഷീജ ഷാജി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.





Leave a Reply