ശശിമല ഉദയ ഗവ. യു.പി. സ്കൂളിൽ ‘കനിപ്പന്തൽ’ പദ്ധതിക്ക് തുടക്കമായി
ശശിമല: ഉദയ ഗവ. യു.പി. സ്കൂളിൽ കേരള സർക്കാരിന്റെ കൃഷിവകുപ്പ് വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ‘കനിപ്പന്തൽ’ ഫലവൃക്ഷ പോഷകത്തോട്ട നിർമ്മാണ പദ്ധതിക്ക് തുടക്കമായി. പി.ടി.എ. പ്രസിഡന്റ് സരിത രഞ്ജിത്ത് ഫലവൃക്ഷത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. മുള്ളൻകൊല്ലി കൃഷി ഭവന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരം വളർത്തുന്നതിനും പോഷകസുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. മാവ്, പ്ലാവ്, റംബുട്ടാൻ തുടങ്ങിയ വിവിധയിനം ഫലവൃക്ഷത്തൈകൾ സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ചു. ഫലവൃക്ഷങ്ങളുടെ പരിപാലനത്തിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുന്നതിലൂടെ കൃഷിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാനും പ്രകൃതിയോടും കാർഷിക പ്രവർത്തനങ്ങളോടുമുള്ള താൽപര്യം വളർത്താനും സാധിക്കും. ചടങ്ങിൽ ഹെഡ്മാസ്റ്റർ ഷാജി എ. ഐ., സീനിയർ അസിസ്റ്റന്റ് ഷൈനി പി. ടി., സ്കൂൾ ലീഡർ ശിവജിത്ത് കെ. എസ്., മറ്റ് അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply