June 13, 2026

അറിവുത്സവം ജില്ലാതല മത്സരം ഒക്ടോബർ 30 ന് മാനന്തവാടിയിൽ

0
IMG_20221027_083219.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : എ.കെ.എസ്.ടി.യു – ജനയുഗം സഹപാഠി അറിവുത്സവം സീസൺ ഫൈവ്ന്റെ വയനാട് ജില്ലാതല മത്സരം 2022 ഒക്ടോബർ 30 ഞായറാഴ്ച്ച മാനന്തവാടി ജി.യു.പി. സ്കൂളിൽ നടക്കും. ജില്ലാതല വിജയികൾക്കുള്ള സമ്മാനദാനവും സമാപന സമ്മേളനവും ബി.ആർ.സി. ഹാളിൽ സിപിഐ  വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു ഉദ്ഘാടനം ചെയ്യും. ഉപജില്ലാ മത്സരങ്ങളിൽ എൽ. പി., യു. പി., എച്ച്.എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളിൽ വിജയികളായ ആദ്യ മൂന്ന് സ്ഥാനക്കാരാണ് ജില്ലാ മത്സരത്തിൽ മാറ്റുരക്കുക. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി 51 അംഗ സംഘാടക സമിതി രൂപീകരിച്ചു. മാനന്തവാടി  എ ഐ ടി യു സി  ഹാളിൽ നടന്ന യോഗം സിപിഐ  മണ്ഡലം സെക്രട്ടറി വി.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. പാർട്ടി ലോക്കൽ സെക്രട്ടറി നിഖിൽ പത്മനാഭൻ, എ.കെ.എസ്.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം സ്റ്റാൻലി ജേക്കബ് എന്നിവർ അഭിവാദ്യങ്ങളർപ്പിച്ചു. എ.കെ.എസ്.ടി.യു. ജില്ലാ പ്രസിഡണ്ട് കെ.സജിത്ത് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി ശ്രീജിത്ത് വാകേരി സ്വാഗതവും അറിവുത്സവം കൺവീനർ ഷാനവാസ് ഖാൻ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *