September 20, 2026

ഘാന പീന : ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു

0
IMG_20221027_193843.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മുട്ടിൽ : മുട്ടിൽ ഡബ്ള്യു എം ഓ കോളേജ്  കോമേഴ്സ് വിഭാഗം സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റ്  ഘാന പീന  മലബാർ ഗോൾഡ് ആന്റ് ഡയമണ്ട് ഡയറക്ടർ വി എം അബൂബക്കർ ഉദ്ഘാടനം ചെയ്തു. കോളേജിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഒരുക്കിയ  വിവിധ സ്റ്റാളുകളിൽ നാടൻ വിഭവങ്ങൾ മുതൽ ഫാസ്റ്റ് ഫുഡ് വരെയുള്ള രുചി വൈവിധ്യങ്ങളുടെ ശ്രേണികൾ തന്നെ ഉണ്ടായിരുന്നു. ഫെസ്റ്റിന്റെ ഭാഗമായി വിവിധങ്ങളായ മത്സരങ്ങളും വിവിധതരം കേക്കുകൾ,കേക്ക് ഡെക്കറേഷൻ തുടങ്ങിയവയുടെ പ്രദർശനങ്ങളും ഒരുക്കിയിരുന്നു. കൂടാതെ മിൽമ അടക്കമുള്ള വാണിജ്യ സ്ഥാപനങ്ങളുടെ സ്റ്റാളുകളും സജ്ജീകരിച്ചിരുന്നു പരിപാടികളോട് അനുബന്ധിച്ച് സംഘടിപ്പിച്ച മത്സരങ്ങൾ വിജയികൾക്കുള്ള സമ്മാനദാനം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ഡയറക്ടർ വി .എം .അബൂബക്കർ നിർവഹിച്ചു കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ടി പി  മുഹമ്മദ്‌ ഫരീദ്, ഷബീർ അലി പുളിക്കലകത്ത്, മുഹമ്മദ് റാഫി മഹ്മൂദ് അസ്ലം ,പി കബീർ ,ഡോ. ഷിബിന എം,ഡോ. പി ഷബ്നം, ഫൗസിയ പി  തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *