ഇടതു സർക്കാർ ജീവനക്കാരെ വഞ്ചിക്കുന്നു : കേരള എൻജിഒ അസോസിയേഷൻ

കൽപ്പറ്റ : സർക്കാർ ന്യായമായ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിലൂടെ ഇടതു സർക്കാർ ജീവനക്കാരെ തുടർച്ചയായി വഞ്ചിക്കുകയാണെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ജി എസ് ഉമാശങ്കർ പറഞ്ഞു. സംഘടനയുടെ 48 മത് സ്ഥാപകദിന വാർഷികം സുൽത്താൻബത്തേരി മിനി സിവിൽ സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്ഷാമബത്ത അനുവദിക്കാതെയും സറണ്ടർ ലീവ് സാലറി നിഷേധിച്ചുകൊണ്ടും തുടർച്ചയായി ജീവനക്കാർക്ക് എതിരെയുള്ള നടപടികളുമായി കേരള സർക്കാർ മുന്നോട്ടേക്ക് പോവുകയാണ്.ജീവനക്കാരോടുള്ള വഞ്ചനക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് എൻ ജി ഒ അസോസിയേഷൻ നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. സുൽത്താൻബത്തേരി മിനി സിവിൽ സ്റ്റേഷനിൽ നടന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി കെ എ മുജീബ് അധ്യക്ഷത വഹിച്ചു. ടി പി ദിലീപ്കുമാർ , എം സി ജോസഫ് , കെ സുരേന്ദ്ര ബാബു , കെ സുമേഷ്, എൻ കെ സഫറുള്ള എന്നിവർ പ്രസംഗിച്ചു. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപക ദിന ആഘോഷവും പതാക ഉയർത്തലും നടന്നു. വൈത്തിരി താലൂക്ക് ഓഫീസിൽ ബ്രാഞ്ച് പ്രസിഡന്റ് പി ടി സന്തോഷ്, പടിഞ്ഞാറത്തറയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി പി ജെ ഷൈജു, തരിയോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ശശിധരക്കുറുപ്പ്, കൽപ്പറ്റയിൽ സംസ്ഥാന കമ്മിറ്റി അംഗം ജോർജ് സെബാസ്റ്റ്യൻ, മേപ്പാടിയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജി പ്രവീൺകുമാർ എന്നിവർ പതാക ഉയർത്തി.ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടികളിൽ സംസ്ഥാന കമ്മിറ്റി അംഗം വി മനോജ് ജില്ലാ ഭാരവാഹികളായ ബെൻസി ജേക്കബ്, കെ ജി വേണു , എം ഷൈബി എം ഷാബി , ഇ ടി രതീഷ് , കെ രമേശ്, സനില, അബ്ദുൾ മുനീർ , ഷെമീർ മുണ്ടേരി, മിനി, ബിജേഷ് പോൾ, എം അഫ്സ, എ ആർ പപ്പൻ , ആൻസി ജോസഫ് , റജീസ് കെ തോമസ് പി എം ദേവി എന്നിവർ പ്രസംഗിച്ചു



Leave a Reply