May 16, 2026

ചീരാലിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി

0
IMG_20221028_081102.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചീരാൽ : . ചീരാലിൽ വളർത്തു ജീവികളെ അക്രമിച്ച് കൊലപ്പെടുത്തുകയും ജനങ്ങളെ ഭീതിയിലാക്കുകയും ചെയ്ത കടുവ കൂട്ടിലായി.തോട്ടാമൂല ഫോറസ്റ്റ് ഓഫീസിന് അടുത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കടുവയെ ബത്തേരിയിലെ കേന്ദ്രത്തിലേക്ക് മാറ്റി.ചീരാലിൽ ഒരു മാസത്തിനിടെ 13 വളർത്തു മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ വിപുലമായ സംഘം ദിവസങ്ങളായി കടുവക്കായി തെരച്ചിൽ നടത്തുകയായിരുന്നു. കടുവയെ കണ്ടെത്താൻ 18 നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും മൂന്ന് കൂടുകൾ ഒരുക്കുകയും ചെയ്തിരുന്നു. ചീഫ് വെറ്ററിനറി സർജൻ അരുൺ  സക്കറിയയുടെ നേതൃത്വത്തിൽ മൂന്നംഗ സംഘവും ആർആർടി ടീമും സ്ഥലത്ത് ക്യാമ്പ്
ചെയ്തിരുന്നു. വളർത്തുമൃഗങ്ങളെ ആക്രമിക്കാൻ തുടങ്ങിയപ്പോൾ തന്നെ മയക്കുവെടിവച്ച് കടുവയെ പിടികൂടാൻ വനം വകുപ്പ് തീരുമാനിച്ചിരുന്നു.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *