വീട്ടിമരങ്ങൾ മുറിച്ച് മാറ്റുന്നതിന് സർക്കാർ അനുമതി വേണമെന്ന് സർവ്വകക്ഷി യോഗം
മാനന്തവാടി:വീട്ടിമരങ്ങൾ മുറിച്ച് മാറ്റുന്നതിന് സർക്കാർ അനുമതി വേണമെന്ന് സർവ്വകക്ഷി യോഗം. തവിഞ്ഞാൽ പഞ്ചായത്തിലെ
6, 7 വാർഡുകളിൽ ഉൾപ്പെട്ട 68/ 1 ബി. യും 90/1 ലെയും വീട്ടി മരങ്ങൾ കാലഹരണപ്പെട്ടും നശിച്ചു പോയതുമാണ്. ഈ പ്രശ്നവുമായി ബന്ധപ്പെട്ട് ഈ വാർഡുകളിലെ പ്രദേശവാസികളുടെ യോഗം ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്തു. ഇതുവരെയുള്ള പ്രവർത്തനം വിലയിരുത്തി. ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സർക്കാർ നേരിട്ട് ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യത്തിനായി മുഖ്യമന്ത്രിയെയും റവന്യു വകുപ്പ് മന്ത്രിയെയും എം.എൽ.എയും കാണാൻ ആക്‌ഷൻ കമ്മറ്റി തീരുമാനിച്ചു. യോഗത്തിൽ . ഏഴാം വാർഡ് മെമ്പറും തവിഞ്ഞാൽ സ്‌റ്റാന്റിംഗ് കമ്പറ്റി ചെയർമാനുമായ ലൈജി തോമസ് കൺവീനർ ജോണി വെളിയത്ത് , ആറാം വാർഡ് മെമ്പറും കോൺഗ്രസിന്റെ മണ്ഡലം പ്രസിഡണ്ടുമായ ജോസ് പാറയ്ക്കൽ ,വിനോദ് (സി.പി.ഐ.എം.) ശശി കുളത്താട (സി.പി.ഐ.) അമ്യത രാജ് (സി. പി. ഐ. ) അച്ചപ്പൻകുറ്റിയോട്ടിൽ . അബ്രാഹം ആനച്ചാലിൽ എന്നിവർ യോഗത്തിൽ സംസാരിച്ചു.
Leave a Reply