രക്തദാനം നടത്തി സേവാദൾ പ്രവർത്തകർ ഇന്ദിരാഗാന്ധിയെ അനുസ്മരിച്ചു

ബത്തേരി:ഇന്ദിരാഗാന്ധിയുടെ 38 – മത് രക്തസാക്ഷിത്യത്തോട് അനുബന്ധിച്ച് കോൺഗ്രസ് സേവാദൾ വയനാട് ജില്ല കമ്മറ്റി സുൽത്താൻ ബത്തേരി താലുക്ക് ആശുപത്രിയിൽ രക്തദാനം നടത്തി. പരിപാടിയുടെ ഉദ്ഘാടനം ഡി.സി സി.ട്രഷറർ എൻ.എം.വിജയൻ നിർവഹിച്ചു.കോൺഗ്രസ് സേവാദൾ ജില്ലാ പ്രസിഡണ്ട്. സജീവൻ മടക്കിമല അദ്ധ്യക്ഷം വഹിച്ചു. സുൽത്താൻ ബത്തേരി കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ഉമ്മർകുണ്ടാട്ടിൽ മണ്ഡലം പ്രസിഡണ്ട് അഡ്വ: സതീഷ് പുതിക്കാട് ,ശ്രീജി ബത്തേരി, എം ജി. പ്രകാശ് പനമരം,ഇ.വി. സജി. തുരുത്തിയിൽ ബേബി,അനിൽ, ഫൈസൽ പാപ്പിന, ജോഷി ക്രിസ്റ്റി, സുബൈർ ,നന്തിഷ് മുട്ടിൽ 'പ്രമോദ് 'രാജൻ പി.കെ.മോളി മുള്ളൻകൊല്ലി തുടങ്ങിയവർ നേതൃത്വം നൽകി.



Leave a Reply