കൃഷ്ണഗിരിയിൽ വീണ്ടും കടുവ ഇറങ്ങി

മീനങ്ങാടി: വയനാട് കൃഷ്ണഗിരിയില്‍ കടുവ ആടിനെ കൊന്നുതിന്നു. കുമ്പളേരി കൊടേശരിക്കുന്ന് പുതിയാമറ്റം ഷിജുവിന്റെ ആടിനെയാണ് തിങ്കളാഴ്ച രാത്രി കടുവ പിടിച്ചത്. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ കൂട്ടില്‍ ആട് ഉണ്ടായിരുന്നില്ല. കടുവശല്യം ഉള്ള പ്രദേശമായതിനാല്‍ ആടിനെ കണ്ടെത്തുന്നതിനു രാത്രി തെരച്ചില്‍ നടത്തിയില്ല. വിവരം അറിയിച്ചതനുസരിച്ചു രാത്രിതന്നെ സ്ഥലത്തെത്തിയ വനപാലകര്‍ പടക്കങ്ങള്‍ പൊട്ടിച്ചും മറ്റും പ്രതിരോധ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇന്നു രാവിലെയാണ് വീടിനടുത്ത് പറമ്പില്‍ ആടിന്റെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ശല്യക്കാരന്‍ കടുവയെ പിടികൂടുന്നതിനു കൃഷ്ണഗിരിയില്‍ ദിവസങ്ങള്‍ മുമ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്.



Leave a Reply