എൽ ഡി എഫ് ബഹുജന കൂട്ടായ്മ വിജയിപ്പിക്കും, എൻ. വൈ. സി.

ബത്തേരി : ജനാധിപത്യരീതിയിൽ തെരെഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനെതിരെ ഗവർണർ നടത്തുന്ന നീക്കങ്ങളിൽ പ്രതിക്ഷേധിച്ചു നവംബർ 15 ന് എൽ ഡി എഫ് കല്പറ്റയിൽ നടത്തുന്ന ബഹുജന കൂട്ടായ്മ വിജയിപ്പിക്കുന്നതിന് എൻ വൈ സി വയനാട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.കേരളത്തിൽ ആർ എസ് എസ് അജണ്ട നടപ്പാക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും യോഗം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് ജോയ് പോൾ അധ്യക്ഷത വഹിച്ചു.എൻ സി പി ജില്ലാ പ്രസിഡന്റ് കെ ബി പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു.ഹാരീഷ് ടി പി, ജോഷി ജോസഫ്, രമേശൻ പി ആർ, സുജിത് പി എ, വിനു സി കെ തുടങ്ങിയവർ സംസാരിച്ചു.



Leave a Reply