കേരള പിറവി ദിനത്തിൽ കെ.എസ്.എസ്.പി.എ ട്രഷറിക്ക് മുന്നിൽ കരിദിനം ആചരിച്ചു

മാനന്തവാടി: അഴിമതി കൊണ്ട് പൊറുതിമുട്ടിയ കേരള സർക്കാർ പെൻഷൻക്കാരെ വഞ്ചിച്ചിരിക്കുകയാണ്. നേരത്തെ അനുവദിക്കേണ്ട ക്ഷാമാശ്വാസം നാല് ഗഡു (11%) അനുവദിച്ചിട്ടില്ല, മെഡിസെപ്പ് ന്യൂനതകൾ പരിഹരിക്കരിക്കാൻ ഇത്രയും കാലമായിട്ടും സർക്കാർ തയ്യാറായിട്ടില്ല. ക്ഷാമാശ്വാസക്കുടിശ്ശിക, പെൻഷൻ പരിഷ്കരണ കുടിശ്ശിക യഥാസമയം പെൻഷൻക്കാർക്ക് ലഭിച്ചിട്ടില്ല. വില വർദ്ധനവു കൊണ്ട് പൊറുതിമുട്ടിയ പെൻഷൻക്കാരെ സർക്കാർ പറഞ്ഞു പറ്റിച്ചിരിക്കുകയാണ്. തുടങ്ങിയ വിഷയങ്ങൾ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാനത്തെ മുഴുവൻ ട്രഷറികൾക്ക് മുന്നിലും കേരളപ്പിറവി ദിനത്തിൽ പെൻഷൻക്കാർ സമരം ചെയ്യാൻ നിർബന്ധിതരായിക്കുകയാണ്. മെഡിസെപ്പ് പദ്ധതി സർക്കാർ ജീവനക്കാർക്കും, പെൻഷൻ പറ്റിയവർക്കും മാനഹാനിയും, കഷ്ടതകളും മാത്രമേ നൽകിയിട്ടുള്ളൂ. മെഡിസപ്പിലെ ന്യൂനതകൾ പരിഹരിച്ചു കൊണ്ട് ഒ.പി. ചികിത്സ ഉൾപ്പെടുത്തി വേണ്ട പരിഹാരം കാണണം.തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ.എസ്.എസ്.പി.എ മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി മാനന്തവാടി സബ്ബ് ട്രഷറിയിലേക്ക് പ്രതിഷേധ മാർച്ചും,ധർണ്ണയും നടത്തി. ധർണ്ണാ സമരം കെ.എസ്.എസ്.പി.എ.വയനാട് കമ്മിറ്റി പ്രസിഡണ്ട് വിപിനചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യ്തു.ഗ്രയ്സി ടീച്ചർ അധ്യക്ഷത വഹിച്ചു. എസ്.ഹമീദ്, കെ കെ.കുഞ്ഞമ്മദ്, വി.എസ്.ഗിരീഷൻ, പി.ജി..മത്തായി, വനജാക്ഷി ടീച്ചർ, വി.ആർച്ചിൽ, ഇ എം.തോമസ് എന്നിവർ നേതൃത്വം നൽകി സംസാരിച്ചു.



Leave a Reply