April 25, 2024

റേഷൻ കടക്ക് പുതിയ ലൈസൻസ് ലഭിച്ചിട്ടും നടത്താൻ അനുവദിക്കുന്നില്ലെന്ന് പരാതി

0
Img 20221101 Wa00252.jpg
കൽപ്പറ്റ: ബത്തേരി താലൂക്കിലെ വാളവയലിൽ റേഷൻ കടക്ക് പുതിയ ലൈസൻസ് ലഭിച്ചിട്ടും നടത്താൻ അനുവദിക്കുന്നില്ലന്ന് പരാതി. മാനസിക രോഗിയായി മകനുള്ള വിധവയായ തന്നെ ഒരു കൂട്ടം ആളുകൾ ഒറ്റപ്പെടുത്തുകയാണന്നും വാളവയൽ സ്വദേശിനിയായ ജി.എസ്. ഷീജാകുമാരി കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  
   സംസ്ഥാന സർക്കാർ പുതിയ റേഷൻ കടക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ പലരും അപേക്ഷ സമർപ്പിക്കുകയും അവസാന ലിസ്റ്റിൽ രണ്ട് പേർ ഉൾപ്പെടുകയും ചെയ്തു. പ്രായപരിധിയുടെ മാനദണ്ഡത്തിലാണ് തനിക്ക് എ.ആർ.ഡി. 109-ാം നമ്പർ കടക്ക് ലൈസൻസ് ലഭിച്ചത്. പുതിയ കടക്കായി പഴയ കടയുടെ സമീപത്ത് ഒരു ലക്ഷത്തി ഇരുപതനായിരം രൂപ മുടക്കി കെട്ടിടം നവീകരിച്ചിരുന്നു.  
വിധവയായ തനിക്ക് രണ്ട് മക്കളാണ് .മക്കളിൽ ഒരാൾ അഞ്ച് വർഷമായി കണ്ണൂരിൽ ചികിത്സയിലാണ്. മകൻ്റെ ചികിത്സാർത്ഥം നാട്ടിൽ നിന്ന് താനും കുടുംബവും മാറി നിന്നിരുന്നു. ഇത് മുതലാക്കി താൻ ഈ നാട്ടുകാരിയല്ലന്ന് ആരോപിച്ചാണ് ഒരു കൂട്ടം ആളുകൾ തനിക്കെതിരെ തിരിഞ്ഞത്. 
പോലീസും ഉദ്യോഗസ്ഥരുമെത്തി പരിശോധന നടത്തി പുതിയ സ്ഥലത്ത് കട ആരംഭിക്കാൻ നിർദ്ദേശം നൽകിയെങ്കിലും അതിന് സാധിച്ചില്ല. നിസ്സഹായവസ്ഥയിലായ താനിപ്പോൾ ആത്മഹത്യ യുടെ വക്കിലാണെന്നും ഷീജാകുമാരി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *