ലഹരിവിരുദ്ധ കൂട്ടായ്മയും ബൈക്ക് റാലിയും നടത്തി

മാനന്തവാടി : സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി മാനന്തവാടി സ്റ്റാഫ് കൗണ്‍സില്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കാട്ടിക്കുളം ഗവ.എച്ച്.എസ്.എസ് മുതല്‍ മാനന്തവാടി ഗാന്ധി പാര്‍ക്ക് വരെ ലഹരിവിരുദ്ധ സന്ദേശമുയര്‍ത്തി ബൈക്ക് റാലിയും കലാ സന്ദേശ യാത്രയും സംഘടി പ്പിച്ചു. പരിപാടിയോടനുബന്ധിച്ച് കാട്ടിക്കുളം സ്‌കൂളിലും ഗാന്ധി പാര്‍ക്കി ലും താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ ഫ്ളാഷ് മോബ്, ലഹരി വിരുദ്ധ സ്‌കിറ്റ് എന്നിവ അവതരിപ്പിച്ചു. തഹസില്‍ദാര്‍മാരായ എ.ജെ അഗസ്റ്റിന്‍, പി.യു. സിതാര, സ്റ്റാഫ് കൗണ്‍സില്‍ ഭാരവാഹികളായ എം.സി രാകേഷ്, സിനീഷ് ജോസഫ്, കെ.എന്‍ രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.



Leave a Reply