പേരിയ 34 പ്രദേശത്ത് കുരങ്ങ് ശല്യം രൂക്ഷമാകുന്നു

പേരിയ : താഴെ പേരിയ 34 പ്രദേശങ്ങളിൽ കുരങ്ങ് ശല്യം രൂക്ഷമാകുന്നു. അളില്ലാത്ത വീടുകളിൽ ഓടുപൊളിച്ച് വീടിനുള്ളിൽ കയറി പാചകം ചെയ്ത ഭക്ഷണസാധനങ്ങളും വിട്ടു ഉപകരണങ്ങളും നശിപ്പിക്കുന്നത് പതിവാവുകയാണ്. കഴിഞ്ഞ ദിവസം തെക്കേകര ജോസിൻറെ വീട്ടിൽ കയറി കുരങ്ങുകൾ ഭക്ഷണ സാധനങ്ങളും വിട്ടുപകരണങ്ങളും കിടക്ക, തുണികൾ എന്നിവയും നശിപ്പിച്ചു. കുരങ്ങ് ശല്യത്തിന് പരിഹാരം വേണമെന്നും ഉന്നത വനപാലകർ എത്തി അവസ്ഥ മനസിലാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു .ടൗൺ പ്രദേശങ്ങളിൽ നിന്നും പിടികൂടി കൊണ്ടുവരുന്ന കുരങ്ങുകളെ ജനവാസമുള്ള മേഖലയിൽ തുറന്നു വിടുന്നതാണ് ഇതിന് കാരണമെന്നും ജനങ്ങൾ ആരോപിക്കുന്നു



Leave a Reply