കരൾമാറ്റിവെക്കാൻ 60 ലക്ഷം രൂപ വേണം; ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടി യുവാവ്
മാനന്തവാടി: കരള്‍രോഗം ബാധിച്ച 46കാരന്‍ സുമനസ്സുകളുടെ സഹായം തേടുന്നു. പിലാക്കാവിലെ നമ്പ്യാര്‍തൊടിയില്‍ അന്‍വറാണ് ചികിത്സയ്ക്കു പണമില്ലാതെ പ്രയാസപ്പെടുന്നത്. അൻവറിന്റെ കരൾ മാറ്റിവെക്കുന്നതിനായി 60 ലക്ഷം രൂപയാവശ്യമാണ്. അന്‍വറിന്റെ നിര്‍ധന കുടുംബത്തിനു ഇത്രയും വലിയ തുക കണ്ടെത്താന്‍ സാധ്യമല്ലാത്ത സാഹചര്യത്തിലാണ് സുമനസുകളുടെ സഹായം തേടുന്നത്.
ഭാര്യയും മൂന്നു കുട്ടികളുമടങ്ങുന്ന നിര്‍ധന കുടുംബമാണ് അന്‍വറിന്റേത്. കച്ചവടം നടത്തി കുടുംബം പുലര്‍ത്തിയിരുന്ന അന്‍വറിനു ചികിത്സ തുടങ്ങിയശേഷം ജോലിക്കൊന്നും പോകാന്‍ സാധിക്കുന്നില്ല. കരള്‍മാറ്റിവെക്കാതെ അന്‍വറിനു പഴയ ജീവിതത്തിലേക്കു തിരിച്ചുപോകാന്‍ സാധിക്കില്ലെന്നാണ് ഡോക്ടർമാർ നിർദേശിച്ചത്. 60 ലക്ഷം രൂപ ഇതിനാവശ്യമാണ്.
പിലാക്കാവ് മഹല്ല് കമ്മിയുടെ നേതൃത്വത്തില്‍ സമീപത്തെ മഹല്ല് ഭാരവാഹികളെ ഉള്‍പ്പെടുത്തി അബൂബക്കല്‍ മഠത്തുംകണ്ടി ചെയര്‍മാനും എ എച്ച് റസാഖ് കണ്‍വീനറുമായി അന്‍വര്‍ ചികിത്സാ സഹായക്കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. പിലാക്കാവ് ഇസ്സത്തുല്‍ ഇസ്ലാം സുന്നി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫെഡറല്‍ബാങ്ക് മാനന്തവാടി ശാഖയില്‍ 14420200009862 (ഐ.എഫ്.എസ്.സി- FDRL0001442) നമ്പര്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഫോണ്‍: 9446889269 (ചെയ.), 9605334422 (കണ്‍.).





Leave a Reply