July 16, 2026

നെെജീരിയൻ സ്വദേശിയുമായി നേരിട്ട് ബന്ധം; മെത്താംഫിറ്റാമിൻ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

0
WhatsApp Image 2026-07-16 at 6.09.13 PM
By ന്യൂസ് വയനാട് ബ്യൂറോ

മുത്തങ്ങ: പൊൻകുഴിയിൽ നിന്നും 132 ഗ്രാം മെത്താംഫിറ്റാമിനും 460 ഗ്രാം കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കോഴിക്കോട് ഓമശ്ശേരി സ്വദേശി പുല്ലാമ്പാടിപറമ്പിൽ വീട്ടിൽ അബൂബക്കർ മകൻ മുഹമ്മദ് ഹനീഫാണ് അറസ്റ്റിലായത്. നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതിയാണ് ഇയാൾ. ഈ കേസിലെ നൈജീരിയൻ പ്രതിയുമായി നേരിട്ട് ബന്ധമുള്ളയാളയാണ് മുഹമ്മദ് ഹനീഫ്. ഈ കേസിൽ ആറ് പേർ നേരത്തെ പിടിയിലായിരുന്നു.

വയനാട് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ.എൻ ബൈജുവിൻ്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ശ്രീജ മോൾ പി എൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സുഷാദ് പി എസ്, ബേസിൽ സിഎം, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വീരൻ കോയ എന്നിവർ അടങ്ങിയ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് തുടരന്വേഷണത്തിൽ പ്രതിയെ പിടികൂടിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *