July 16, 2026

ജില്ലയിൽ ആദ്യം; ‘സ്മാർട്ട് കോളർ’ സംവിധാനം ആരംഭിച്ച് വെള്ളമുണ്ട പഞ്ചായത്ത്

0
WhatsApp Image 2026-07-16 at 7.46.37 PM
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: വയനാട് ജില്ലയിൽ ആദ്യമായി ‘സ്മാർട്ട് കോളർ’ (Smart Caller) സംവിധാനം വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖമർ ലൈല പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ലതിക എം. അധ്യക്ഷത വഹിച്ചു.

​വയനാട് ജില്ലയിൽ ഇത്തരമൊരു നൂതന സംവിധാനം നടപ്പിലാക്കുന്ന ആദ്യത്തെ പഞ്ചായത്താണ് വെള്ളമുണ്ട. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും, നികുതി പിരിവ് സംബന്ധിച്ച വിവരങ്ങൾ ജനങ്ങളെ അറിയിക്കുന്നതിനും, പഞ്ചായത്ത് ഭരണസമിതി എടുക്കുന്ന പ്രധാന തീരുമാനങ്ങൾ കൃത്യസമയത്ത് പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഈ സംവിധാനം ഇനി മുതൽ ഉപയോഗപ്പെടുത്തും.

സെക്രട്ടറി ചന്ദ്രകാന്ത് എ.സി., സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അതിക ബായ്, അബ്ദുസലാം പി.കെ, മറ്റ് വാർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *