July 16, 2026

അതിർത്തി തർക്കം; വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ മർദ്ദിച്ചതായി പരാതി

0
WhatsApp Image 2026-07-16 at 8.25.28 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി പരാതി. ഒണ്ടയങ്ങാടി ചെമ്പറ്റകുന്ന് സ്വദേശിനിയുടെ പരാതിയിൽ അയൽവാസിയായ പുളിക്കക്കുന്നേൽ ജിനോഷിനെതിരെ മാനന്തവാടി പോലീസി കേസ് രജിസ്റ്റർ ചെയ്തു. അതിരുതർക്കത്തെത്തുടർന്നുള്ള മുൻവൈരാഗ്യത്തെ തുടർന്നാണ് ആക്രമണം.

തർക്കസ്ഥലത്ത് കഴിഞ്ഞ ദിവസം അതിർത്തി വേലി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിരോധത്തിൽ ജിനോഷ് പരാതിക്കാരിയുടെ വീട്ടിൽ അതിക്രമിച്ചു കയറി കൈയിൽ കയറിപ്പിടിച്ച് മാനഹാനി വരുത്തുകയും, തടഞ്ഞുനിർത്തി മർദിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്‌തതായാണ് പരാതി.

അയൽവാസികളായ ഇരുവിഭാഗങ്ങളും തമ്മിൽ സ്ഥലസംബന്ധമായ തർക്കത്തെത്തുടർന്ന് മുൻപും പലതവണ വഴക്കും കേസുകളും ഉണ്ടായിട്ടുണ്ട്. പരാതിക്കാരിയുടെ ഭർത്താവ് ശശിക്കും സുഹൃത്തുക്കൾക്കുമെതിരെ ജിനോഷിന്റെ പരാതിയിൽ മുൻപ് വധശ്രമത്തിന് കേസെടുത്തിരുന്നു.

ഈ കേസുകളുടെ കോടതി നടപടികൾ നടന്നുവരുന്നതിനിടെ കഴിഞ്ഞ ജൂലൈ 9ന് ശശി ആത്മഹത്യ ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അതിക്രമം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ മാനന്തവാടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *