April 19, 2024

സി.എസ്.ആര്‍ ഫണ്ട് കൈമാറി

0
Img 20221103 183955.jpg
കൽപ്പറ്റ :ആസ്പിരേഷണല്‍ ഡിസ്ട്രിക് പദ്ധതിയില്‍ സി.എസ്.ആര്‍. വിനിയോഗം നടത്തുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ്  കോർപ്പറേഷൻ പേര്യ സാമൂഹികാരോഗ്യ കേന്ദ്രത്തിനായി വാഹനം വാങ്ങുന്നതിനും അമ്പലവയല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍  ഫിസിയോത്തെറാപ്പി ഉപകരണങ്ങള്‍ വാങ്ങുന്നതിനുമുള്ള സി.എസ്.ആര്‍ ഫണ്ടിന്റെ ആദ്യ ഗഡു കൈമാറി.  സി.എസ്.ആര്‍ പ്രകാരമുള്ള ധനവിനിയോഗത്തില്‍ ആസ്പിരേഷണല്‍ ഡിസ്ട്രിക്റ്റുകള്‍ക്ക് മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായാണ് ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് 16.67 ലക്ഷം രൂപ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് നല്‍കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലെ വിവിധ മെഡിക്കല്‍ കോളേജുകള്‍, ജില്ലാ , പ്രാധമിക ആരോഗ്യ , തുടങ്ങിയവയക്കായി ഒരു കോടി ഇരുപത് ലക്ഷവും ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 30 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. ആസ്പിരേഷനല്‍ ഡിസ്ട്രിക്റ്റായ വയനാട് ജില്ലയുടെ ആരോഗ്യ മേഖലയിലും കോര്‍പ്പറേഷന്‍ സി.എസ്. ആര്‍ പണ വിനിയോഗം നടത്തുകയാണ്. പൊഴുതന പ്രാധമിക ആരോഗ്യ കേന്ദ്രത്തിന്‍ കൊവിഡ് ക്ലിനിക്ക് പണികഴിപ്പിക്കുവാനായി ഏഴ്  ലക്ഷം രൂപയുടെ സി.എസ്. ആര്‍ ഫണ്ട് നല്‍കിയിരുന്നു.  
യോഗത്തില്‍ കേന്ദ്ര പ്രഭാരി ഓഫീസര്‍  സഞ്ജയ് ഗാര്‍ഗ്, ജില്ലാ കളക്ടര്‍ എ. ഗീത, സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ കെ.വി. പ്രദീപ് കുമാര്‍, റീജിയണല്‍ മാനേജര്‍ ബി.ആര്‍ മനീഷ്, പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍ എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *