September 19, 2026

നൂറ് വർഷ നിറവിൽ മടക്കി മല സർവ്വീസ് സഹകരണ ബാങ്കിൻ്റെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി

0
IMG_20221104_150240.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
മുട്ടിൽ : 1921ൽ അറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി ധർമ്മരാജയ്യരുടെ നേതൃത്വത്തിൽ ഐക്യ നാണയ സംഘമായി തുടങ്ങിയ മടക്കി മല സർവീസ് സഹകരണ ബാങ്കിൻ്റെ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. 
മുട്ടിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു.
അമ്പത്തൊന്നാം വർഷവും
പ്രസിഡൻ്റായിരിക്കുന്ന അഡ്വ .വെങ്കിട സുബ്രമണ്യൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ടി. സിദ്ദിഖ് എം. എൽ.എ .അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡൻ്റ് സജീവൻ മടക്കി മല ,എം .എൽ .എ ഐ.സി.ബാലകൃഷ്ണൻ .എൻ.ഡി.അപ്പച്ചൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷംസാദ് മരക്കാർ ,പി.ടി. ഗോപാല കുറുപ്പ് , മുട്ടിൽ പഞ്ചായത്ത് പ്രസിഡൻറ് 
നസീമ മങ്ങാടൻ ,എൻ. കെ .റഷീദ്, കോട്ടത്തറ പഞ്ചായത്ത് പ്രസിഡൻ്റ് പി. പി. റനീഷ്, ചന്ദ്രിക കൃഷ്ണൻ ,ആയിഷാബി, സുരേഷ് ബാബു ,ഷാജൻ എ ,സജീർ എൻ ,ജോയി തൊട്ടിത്തറ ,വടകര മുഹമ്മദ് ,എം.ഡി. സെബാസ്റ്റ്യൻ ,പി.ഇ. ജോർജ് കുട്ടി ,പി .വി. ന്യൂട്ടൻ ,അഷ്റഫ് കൊട്ടാരം എന്നിവർ ആശംസകൾ നേർന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *