April 18, 2024

ക്ഷയരോഗ നിര്‍ണയത്തിന് ഫ്യൂജിഫിലിം; രണ്ടാംഘട്ടത്തിന് ജില്ലയിൽ തുടക്കമായി

0
Img 20221104 150454.jpg
.
കല്‍പ്പറ്റ: ക്ഷയരോഗം നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ ലക്ഷ്യത്തിന് പിന്തുണയുമായി ഫ്യൂജിഫിലിം ഇന്ത്യ രണ്ടാംഘട്ട പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു. കല്‍പ്പറ്റയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാര്‍, ഫ്യൂജിഫിലിം സിഎസ്ആര്‍ ബ്രാന്‍ഡ് ഹെഡ് ത്രിഭുവന്‍ ജോഷി, ഡെപ്യൂട്ടി കലക്റ്റര്‍ വി. അബൂബക്കര്‍, റിതു കപൂര്‍, സച്ചിന്‍ ടൈറ്റസ്, ഡിഎംഒ  ഡോ. പി. ദിനീഷ്,  ജില്ലാ ടിബി ഓഫിസര്‍ ഡോ. കെ.വി സിന്ധു, എന്‍എച്ച്എം പ്രോഗ്രാം മാനെജര്‍ ഡോ. സമീഹ സൈദലവി, ആര്‍സിഎച്ച് ഓഫിസര്‍ ഡോ. ഷിജിന്‍ ജോണ്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ടിബി സ്‌ക്രീനിങ് വാഹനം ഫ്‌ലാഗ് ഓഫ് ചെയ്തു.
ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ക്കായുള്ള ഡയഗ്‌നോസ്റ്റിക് ഇമേജിംഗിലും ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിലും മുന്‍നിരക്കാരായ ഫ്യൂജിഫിലിം ഇന്ത്യയുടെ 'നിര്‍ത്തരുത്: രോഗനിര്‍ണയ കാലതാമസം ഒഴിവാക്കുന്നതിനായി സ്‌ക്രീനിങ്' പ്രചാരണത്തിന്റെ കേരളത്തിലെ രണ്ടാം ഘട്ടത്തിനാണ് കല്‍പ്പറ്റയില്‍ തുടക്കം കുറിച്ചത്. തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളിലേക്കും ആദിവാസികള്‍ ഉള്‍പ്പെടെ രോഗനിര്‍ണയ സംവിധാനങ്ങള്‍ എത്തിച്ചേരാന്‍ പ്രയാസമുള്ള ജനവിഭാഗങ്ങളിലേക്കും സ്‌ക്രീനിങും രോഗനിര്‍ണയവും വേഗത്തില്‍ സാധ്യമാക്കുന്നതിന് പ്രചാരണം ഊന്നല്‍ നല്‍കും. ക്ഷയം ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമെന്ന സന്ദേശം ഇതോടൊപ്പം പ്രചരിപ്പിക്കും.
രോഗലക്ഷണ സ്‌ക്രീനിങ്ങിന് പുറമെ ജില്ലയിലെ ക്ഷയരോഗബാധിതര്‍ക്ക് ഫ്യൂജിഫിലിം പോഷകാഹാര സഹായവും നല്‍കും. ഇതിനായി ഫ്യൂജിഫിലിം മൂന്ന് എക്‌സ്‌റേ മെഷിനുകള്‍ ഒരുക്കി സാമൂഹിക പിന്തുണയോടെ രോഗനിര്‍ണയങ്ങള്‍ നടത്തും. ഇതുവഴി 50 ലക്ഷത്തിലധികം പേരിലേക്ക് സന്ദേശമെത്തിക്കാനും 30,000 പേരെ സ്‌ക്രീന്‍ ചെയ്യാനും ലക്ഷ്യമിടുന്നു. ഇന്റര്‍നാഷണല്‍ യൂണിയന്‍ എഗൈന്‍സ്റ്റ് ടിബി ആന്‍ഡ് ലംഗ് ഡിസീസ് (ദ യൂണിയന്‍) ആയി സഹകരിച്ച് സാമൂഹിക പിന്തുണയോടെ രോഗനിര്‍മാര്‍ജനത്തിന് പുതിയ പരിഹാരങ്ങള്‍ തേടാനുള്ള മാതൃക രൂപീകരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. പ്രാചരണത്തിന്റെ ഭാഗമായി ഫ്യൂജിഫിലിം ക്ഷയരോഗത്തെക്കുറിച്ച് വീടുതോറും അവബോധം നല്‍കും. വിദഗ്ധമായി രൂപകല്‍പ്പന ചെയ്ത ഖുറേ.ഐയുടെ കമ്പ്യൂട്ട്ഡ് എയ്ഡഡ് റേഡിയോളജി സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനോടൊപ്പം മൊബൈല്‍ ഡിജിറ്റല്‍ എക്‌സ്‌റേ സേവനങ്ങളും ഫ്യൂജിഫിലിം ഉപയോഗപ്പെടുത്തും.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *