November 6, 2026

കിടപ്പുരോഗികൾക്ക് വേറിട്ട അനുഭവം സമ്മാനിച്ചുകൊണ്ട് ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് പി എം ആർ വിഭാഗം

0
IMG-20221105-WA00302.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : തങ്ങളുടെ സകല പ്രതീക്ഷകൾക്കും മങ്ങലേറ്റ് ഇരുളടഞ്ഞ മുറികളിൽ കഴിയുന്നവർക്ക് ആശ്വാസമായി, അവർക്ക് പുതുജന്മത്തിന്റെ വഴികളിൽ വെളിച്ചം വിതറുന്ന ഒരു ചികിത്സാ വിഭാഗം. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനാണ് തങ്ങളുടെ രോഗികൾക്ക് ആശ്വാസമേകാനും പൊതുജനത്തെ ഉദ്ബോധിപ്പിക്കുവാനും പുതുവഴികൾ തേടിയത്. അപകടങ്ങൾ കാരണം പരിക്ക് പറ്റി കിടപ്പിലായവരും പക്ഷാഘാതം വന്ന് തളർന്നവരും തുടങ്ങി ദീർഘ നാളത്തെ കിടത്തി ചികിത്സ വേണ്ടവർ ഒരുപക്ഷെ അവരുടെ ഇതുവരെയുള്ള ജീവിതത്തിൽ നിന്നും ഒറ്റപ്പെടലിന്റെ വ്യാകുലതകൾ പേറുന്നവരായിരിക്കും. ഒരുപക്ഷെ അവർ വീടിന്റെയോ ആശുപത്രി മുറിയുടെയോ നാലു ചുവരുകൾക്കിടയിൽ കിടക്കാൻ മാത്രം വിധിക്കപ്പെട്ടവരായിരിക്കാം. എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായി, മേല്പറഞ്ഞ അസുഖബാധിതരായ, തങ്ങളുടെ കീഴിൽ ചികിൽസക്കായി അഡ്മിറ്റ് ചെയ്ത രോഗികൾക്ക് കളിയും ചിരിയും പുറം കാഴ്ചകളും സമ്മാനിച്ചുകൊണ്ട് വയാട്ടിലെ പ്രശസ്തമായ ഒരു ടൂറിസ്റ്റ് കേന്ദ്രമായ കാരാപുഴ ഡാമിലേക്ക് ഒരു ഉല്ലാസ യാത്ര നടത്തിയിരിക്കുകയാണ് ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെ പി എം ആർ വിഭാഗം തലവൻ ഡോ. ബബീഷ് ചാക്കോയും സംഘവും. ഒപ്പം ആസ്റ്റർ വളന്റിയെഴ്സിന്റെ പൂർണ്ണ പിന്തുണ കൂടിയായപ്പോൾ യാത്രയുടെ മാധുര്യം കൂടി. എ ജി എം ഡോ. ഷാനവാസ്‌ പള്ളിയാൽ, ഡി ടി പി സി മെമ്പർ സെക്രട്ടറി കെ ജി അജേഷ്, ഗ്ലോബ് ട്രക്കേഴ്സ് ഇന്ത്യയുടെ പ്രധിനിധി സിബി വർഗീസ്, ആസ്റ്റർ വളന്റീർസ് ക്യാപ്റ്റൻ മുഹമ്മദ്‌ ബഷീർ എന്നിവർ രോഗികളെയും കൂട്ടിരിപ്പുക്കാരെയും ആശുപത്രി ജീവനക്കാരെയും അതിസംബോധന ചെയ്തു.ഇത്തരം രോഗികളെ വിധി എന്നുപറഞ്ഞ് തളർത്താതെ അവരുടെ ശാരീരിക മാനസീക അവസ്ഥകളെ കൂടി കണക്കിലെടുത്ത് കൂടുതൽ യാത്രകൾക്ക് ഒരുങ്ങുകയാണ് ഈ വിഭാഗം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *