December 1, 2022

പുൽപ്പള്ളി ശ്രീരാമ ശ്രീനാരായണ ഗുരുദേവ ക്ഷേത്ര കട്ടിളവയ്പ് കർമ്മം നടത്തി

IMG-20221106-WA00352.jpg

 പുൽപ്പള്ളി : പുൽപ്പള്ളി ശ്രീരാമ, ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിന്റെ കട്ടിളവയ്പ്പ് കർമ്മം ക്ഷേത്രം തന്ത്രി സുരേഷ് കുമാറിന്റെയും സ്ഥപതി പ്രകാശൻ ആചാരിയുടെയും കാർമ്മികത്വത്തിൽ നടന്നു. തുടർന്ന് നടന്ന സാംസ്കാരിക സദസ്സ് എ സ് .എൻ .ഡി .പി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയക്കണ്ടി ഉദ്ഘാടനം ചെയ്തു. ബത്തേരി എം .എൽ .എ : ഐ സി ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സ്വാമി ശ്രീമദ് ഗുരു പ്രസാദ് അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങിൽ ക്ഷേത്രനിർമ്മാണക്കമ്മറ്റി പ്രസിഡന്റ് എൻ. വാമദേവൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി എസ് ദിലിപ്കുമാർ , പി കെ വിജയൻ , യൂണിയൻ അഡ്മിനി ട്രേറ്റർ വിജയൻ കുടിലിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു, പി കെ ബാലൻ മാസ്റ്റർ, തൃദീപ് മാസ്റ്റർ , വി ആർ സതീശൻ , കെ.ഡി സന്തോഷ് കുമാർ, കെ.ഡി ഷാജി ദാസ് തുടങ്ങി നിരവധി പേർ പ്രസംഗിച്ചു. പ്രസാദ ഊട്ടോടെയാണ് സമാപിച്ചത്.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.