June 10, 2023

പൂതാടിയില്‍ എ.ബി.സി.ഡി ക്യാമ്പ് തുടങ്ങി

0
IMG-20221108-WA00502.jpg
 പൂതാടി :പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന എ.ബി.സി.ഡി ക്യാമ്പിന് പൂതാടി ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. കേണിച്ചിറ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് ഹാളില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു അധ്യക്ഷത വഹിച്ചു. അക്ഷയ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജിന്‍സി ജോസ് പ്രൊജക്ട് അവതരിപ്പിച്ചു.
  എ.ബി.സി.ഡി ക്യാമ്പ് നടക്കുന്ന ജില്ലയിലെ എട്ടാമത്തെ പഞ്ചായത്താണ് പൂതാടി ഗ്രാമ പഞ്ചായത്ത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളിലൂടെയാണ് സേവനം ലഭ്യമാക്കുന്നത്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ആരോഗ്യ ഇന്‍ഷുറന്‍സ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ ആധികാരിക രേഖകളാണ് സേവന കൗണ്ടറുകളിലൂടെ ലഭ്യമാക്കുക. അക്ഷയയുടെ 30 കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.വിവിധ കാരണങ്ങളാല്‍ രേഖകള്‍ ഇല്ലാത്തവര്‍ക്കും നഷ്ടപ്പെട്ടവര്‍ക്കും വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെവരുന്ന സാഹചര്യം ഒഴിവാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. രേഖകളുടെ തെറ്റു തിരുത്തുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. രേഖകള്‍ ഇല്ലാത്തവര്‍ക്ക് പുതിയ രേഖകള്‍ ക്യാമ്പില്‍നിന്നും നല്‍കും. രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഡിജിറ്റല്‍ ലോക്കര്‍ സൗകര്യവും ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം, ജില്ലാ ഐ.ടി മിഷന്‍, സിവില്‍ സപ്ലൈസ് വകുപ്പ്, അക്ഷയ കേന്ദ്രം, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, പൂതാടി ഗ്രാമ പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയാണ് എ.ബി.സി.ഡി ക്യാമ്പ് നടക്കുന്നത്.
 പൂതാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. പ്രഭാകരന്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ നിത്യ ബിജുകുമാര്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി പ്രകാശ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ. സണ്ണി, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സണ്‍ മിനി സുരേന്ദ്രന്‍, വാര്‍ഡ് മെമ്പര്‍മാരായ ടി.കെ സുധീരന്‍, ടി.എസ്. പ്രകാശന്‍, ബ്ലോക്ക് മെമ്പര്‍ ഇ.കെ. ബാലന്‍, പഞ്ചായത്ത് സെക്രട്ടറി കെ.എ. മിനി, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ ജി. പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു. ക്യാമ്പ് നവംബര്‍ 10 ന് സമാപിക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *