October 15, 2026

വില വര്‍ദ്ധനവ് : വ്യാപാരികളുടെ യോഗം ചേര്‍ന്നു

0
IMG_20221108_190010.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :ഭക്ഷ്യധാന്യങ്ങളുടെ വിലവര്‍ദ്ധനവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ എ.ഗീതയുടെ അദ്ധ്യക്ഷതയില്‍ ജില്ലയിലെ മൊത്ത വ്യാപാരികളുടെ യോഗം കളക്ട്രേറ്റില്‍ ചേര്‍ന്നു. കൃത്രിമ വിലക്കയറ്റം, കരിഞ്ചന്ത, പൂഴ്ത്തി വെയ്പ്പ് എന്നിവ തടയുന്നതിന് വ്യാപാര സമൂഹത്തിന്റെ പിന്തുണ ജില്ലാ ഭരണകൂടത്തിന് ആവശ്യമാണെന്ന്  കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ എ.ഡി.എം എന്‍.ഐ. ഷാജു, ജില്ലാ സപ്ലൈ ഓഫീസര്‍ പി.എ.സജീവ്, താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ പി.വി ബിജു,  നിതിന്‍ മൂന്യൂസ് കുര്യന്‍, കെ.ബി അജയന്‍, ജെയിംസ് പീറ്റര്‍,  ഇ.എസ്സ്. ബെന്നി തുടങ്ങിയവര്‍  പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *