June 26, 2026

കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് :എസ്. എഫ് ഐ ക്ക് മികച്ച വിജയം

0
IMG-20221109-WA00112.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:കാലിക്കറ്റ്  യൂണവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ   എസ് എഫ് ഐ ക്ക് മികച്ച വിജയം. കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ 16 കോളേജുകളിൽ തെരഞ്ഞെടുപ്പ് നടന്നപ്പോൾ 13 കോളേജുകളിലും  എസ്എഫ്ഐ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.ജില്ലയിൽ നിന്നും 15 യൂണിവേഴ്സിറ്റി കൗൺസിലർമാർ തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ തവണ നഷ്ട്ടപ്പെട്ട ബത്തേരി സെൻ്റ് മേരീസ് കോളേജ് കെ എസ് യു വിൽ നിന്നും തിരിച്ച് പിടിച്ചു.പുൽപ്പള്ളി പഴശ്ശിരാജാ കോളേജ് , പുൽപ്പള്ളി എസ് എൻ കോളേജ്, സി കെ രാഘവൻ കോളേജ്, ബത്തേരി അൽഫോൺസാ കോളേജ്, വൈത്തിരി ഓറിയൻ്റൽ കോളേജ്, കൾനറി കോളേജ്, മീനങ്ങാടി സെൻ്റ് ഗ്രിഗോറിയസ് കോളേജ്
എന്നിവിടങ്ങളിൽ മുഴുവൻ സീറ്റുകളും
എസ് എഫ് ഐ നേടി .
കൽപ്പറ്റ എൻ എം എസ് എം ഗവ. കോളേജ്, പുൽപ്പള്ളി ജയശ്രീ കോളേജ്, പൂമല എം എസ് ഡബ്യൂ സെൻറർ, പൂമല ബി – എഡ് കോളേജ്, കണിയാമ്പറ്റ ബി-എഡ് കോളേജ് എന്നിവിടങ്ങളിൽ യൂണിയൻ വിജയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *