പാൽ ഉൽപാദന മേഖലയെ തകർക്കുന്ന കാലിത്തീറ്റ വില വർദ്ധനവ് ഉടൻ പിൻവലിക്കണം – ഏബ്രഹാം

പുൽപ്പള്ളി: പാൽ ഉൽപാദന മേഖലയെ തകർക്കുന്ന വിധത്തിൽ കാലിത്തീറ്റയുടെ വില കുത്തനെ കൂട്ടിയ മിൽമയുടെയും, കേരള ഫീഡ്സിന്റെയും നടപടി ഉടൻ പിൻവലിക്കണമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം ആവശ്യപ്പെട്ടു.
കാലിത്തീറ്റയുടെ അമിത വില. വൈക്കോൽ വിലവർദ്ധനവ് തീറ്റപ്പുൽ ദൗർലഭ്യം, പാലിന്റെ വിലക്കുറവ്, പശുക്കൾക്ക് വരുന്ന ചർമമുഴ.അകിട് വീക്കം. കുളമ്പ് രോഗം തുടങ്ങിയ പ്രതികൂല സാഹചര്യങ്ങൾ നിമിത്തം പാലുല്പാദകർ പ്രതിസന്ധിയിലായ സമയത്താണ് ഇരുട്ടടിയായായി സർക്കാർ ഏജൻസികൾ തന്നെ കാലിത്തീറ്റയ്ക്ക് വൻതോതിൽ വിലവർദ്ധിപ്പിച്ചത്. കേരള ഫീഡ്സ് 160 മുതൽ 180 രൂപ വരെയും, മിൽമ 150ലധികം രൂപയുമാണ് ഒരു ചാക്കിന്മേൽ വിലവർദ്ധനവ് അടിച്ചേൽപ്പിച്ചിരിക്കുന്നത്. ഇതു മനുഷ്യത്വരഹിതമായ നടപടിയാണ്. ഏബ്രഹാം ചൂണ്ടിക്കാട്ടി.
കാർഷിക മേഖല വൻ പ്രതിസന്ധി നേരിട്ടപ്പോൾ ദൈനദിന ജീവിതം കരുപ്പിടിപ്പിയ്ക്കാൻ കർഷക സമൂഹം പാലുല്പാദന മേഖലയിലേക്ക് മാറുകയായിരുന്നു.
ഒട്ടേറെ പ്രതിസന്ധികളെ നേരിട്ടും, പിടിച്ചു നിൽക്കാൻ പെടാപാടുപെട്ടും ജീവിതം തള്ളി നീക്കുന്ന ക്ഷീരകർഷകരോടുള്ള , വെല്ലുവിളിയായി മാത്രമേ ക്രമാതീതമായി വില വർദ്ധിപ്പിച്ച നടപടിയെ കാണാൻ കഴിയു. പ്രസ്തുത സാഹചര്യത്തിൽ കാലിത്തീറ്റയുടെ വില വർദ്ധിപ്പിച്ച നടപടി ഉടൻ പിൻവലിച്ച് കർഷകർക്ക് ലിറ്ററിന് മിനിമം പത്തു രൂപയെങ്കിലും പാൽ വില വർദ്ധിപ്പിച്ച് നല്കണമെന്ന് കെ.കെ. ഏബ്രഹാം ആവശ്യപ്പെട്ടു.



Leave a Reply