പുതുശേരിക്കടവിലെത്തുന്ന മെത്രാപ്പോലീത്തയെ മഹല് കമ്മിറ്റി ആദരിക്കും

പുതുശേരിക്കടവ്: സെൻ്റ് മേരീസ് യാക്കോബായ കുരിശുപള്ളി കൂദാശക്ക് നവംബർ 12ന് എത്തുന്ന ജീവകാരുണ്യ പ്രവർത്തകനും നവാഭിഷിക്തതുമായ ഡോ. ഗീവർഗീസ് മാർ സ്തേ ഫാനോസ് മെത്രാപോലിത്തയെ പുതുശേരിക്കടവ്
മസാലിഹുൽ മുസ്ലിമീൻ
മഹല് കമ്മിറ്റി ആദരിക്കുമെന്ന് പ്രസിഡൻ്റ് പള്ളിയാൽ ഇബ്രാഹിം ഹാജി, സെക്രട്ടറി എൻ.പി ഷംസുദ്ദിൻ എന്നിവർ അറിയിച്ചു. മഹലിലെ മറ്റ് ഭാരവാഹികളും നിവാസികളും ചടങ്ങിൽ പങ്കെടുക്കും.സ്വന്തം വൃക്ക ഹൈറന്നുസ എന്ന സഹോദരിക്ക് നൽകിയും ,നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്ന മെത്രാപോലീത്തയുടെ സേവനം മാതൃകാ പരമാണന്നും ഭാരവാഹികൾ പറഞ്ഞു.



Leave a Reply