July 17, 2026

ബ്രഹ്മഗിരി ആജീവനാന്ത അംഗത്വ ക്യാമ്പയ്ന് തുടക്കമായി

0
IMG-20221110-WA00172.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ബ്രഹ്മഗിരി ആജീവനാന്ത അംഗത്വ ക്യാമ്പെയ്ന് തുടക്കമായി. കേരള ബാങ്ക് ഡയറക്ടർ പി. ഗഗാറിൻ ബ്രഹ്മഗിരി ചെയർമാൻ പി.കെ. സുരേഷിൽ നിന്നും ആദ്യ അംഗത്വം ഏറ്റുവാങ്ങി. അംഗങ്ങൾക്ക് വർഷംതോറും 5000 രൂപയുടെ ഉത്പന്നങ്ങൾ 15 ശതമാനം വിലക്കുറവിൽ ബ്രഹ്മഗിരി ഔട്ട്ലെറ്റുകളിൽ നിന്നും വാങ്ങാനാകും.മലബാർ മീറ്റ് ഔട്ട്ലെറ്റ്, ഉരു വളർത്തൽ, ഫാം നിർമ്മാണം തുടങ്ങിയ പദ്ധതികൾ തുടങ്ങുന്നതിന് അംഗങ്ങൾക്ക് മുൻഗണന ലഭിക്കും. 5000 രൂപയാണ് അംഗത്വ തുക.മഞ്ഞാടിയിൽ നടന്ന അംഗത്വ വിതരണ പരിപാടിയിൽ ബ്രഹ്മഗിരി ഡയറക്ടർ ബോർഡ് അംഗങ്ങളായ ടി.ബി. സുരേഷ്, പി.കെ അനൂപ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടി. സുകുമാരൻ നായർ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *