June 5, 2023

വയനാട്ടിൽ വിണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു ആശങ്കയോടെ പന്നി കർഷകർ

0
IMG_20221111_145142.jpg
 
മാനന്തവാടി :വയനാട്ടിൽ വീണ്ടും പന്നി പനി എടവക പഞ്ചായത്തിൽ പന്നിപ്പനി സ്ഥിരീകരിച്ചു. എള്ളുമന്ദത്തെ പന്നിഫാമിലാണ് പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് രോഗലക്ഷണങ്ങളോടെ പന്നികള്‍ ചാകാന്‍ തുടങ്ങിയത്. തുടര്‍ന്ന് സാമ്പിളെടുത്ത് പരിശോധന നടത്തിയതിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ ഈ ഫാമിലുള്ള 13 പന്നികള്‍ ചത്തതായി പിഗ് ഫാര്‍മേഴ്‌സ് ജില്ലാ ഭാരവാഹി കൂടിയായ ഫാമുടമ പി.ബി നാഷ് പറഞ്ഞു. അവശേഷിക്കുന്ന 23 പന്നികളേയും, രോഗം സ്ഥിരീകരിച്ച ഫാമിന്റെ നിശ്ചിത ദൂരത്തിലുള്ള മറ്റ് മൂന്ന് ഫാമുകളിലേയും പന്നികളെ കൊന്നൊടുക്കാന്‍ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.
 ഇന്നും നാളെയുമായി മുഴുവന്‍ പന്നികളെയും കൊന്നൊടുക്കി
ശാസ്ത്രീയമായി സംസ്കരിക്കും.ജൂലൈ മാസത്തിൽ തവിഞ്ഞാൽ പഞ്ചായത്തിലും, മാനന്തവാടി നഗരസഭയിലുമാണ് ആദ്യം പന്നിപ്പനി സ്ഥിരീകരിച്ചത്. തുടർന്ന് നെന്മേനി പഞ്ചായത്തിലും, പൂതാടി പഞ്ചായത്തിലും പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇക്കാലയളവിൽ 700 ഓളം പന്നികളെ മൃഗസംരക്ഷണ വകുപ്പ് കൊന്നൊടുക്കിയിരുന്നു
വൈറസ് മനുഷ്യരിലേക്ക്
പകരാത്തതിനാൽ പന്നിയിറച്ചി ഭക്ഷിക്കുന്നതിനും മറ്റും ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഏറെ നാൾക്ക് ശേഷം വന്ന പന്നി പനി ഏറെ ആശങ്ക സൃഷ്ടിച്ചിരിക്കയാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *