ഫുട്ബോൾ കളിയിൽ മാന്ത്രിക ഗോളുമായി അമ്മു എന്ന വളർത്തു നായ

പുൽപ്പള്ളി :കളിക്കളത്തിലെ വീര്യവും കളി ബിംബങ്ങളുടെ കളി പറച്ചിലും കിളിപോയ വമ്പന്മാരുടെ കേളികളുമല്ല മനസ്സറിഞ്ഞുള്ള വാശിയേറിയ മത്സരമാണ് ഉടമയ്ക്കും മക്കൾക്കും ഒപ്പം രണ്ട് വയസ്സുകാരിയായ അമ്മുവെന്ന അരുമനായ കാഴ്ചവയ്ക്കുന്നത്.
ലോകകപ്പ് അടുത്തതോടെ ഏങ്ങും അവേശം അലതല്ലുമ്പോൾ അമ്മുവിൻ്റെ പ്രകടനങ്ങളും കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ്.ഒരു ഫുട്ബോൾ മത്സരം വച്ചാൽ ഓൾറൗണ്ടറായി അമ്മു കളിക്കളത്തിൽ ബോളുമായി നിറഞ്ഞോടും. ഇന്ത്യൻ സ്പിറ്റ്സ് ഇനത്തിൽപ്പെട്ട അമ്മു ചെറുപ്പം മുതൽ തന്നെ ഫുട്ബോൾ കമ്പക്കാരിയാണ്.ഫുട്ബോൾ താരവും ആർജൻ്റിന ഫാൻസുകാരനുമായ നെല്ലിയമ്പം ചാക്കാംകുന്നിൽ സതീശൻ്റെ അരുമയായതോടെ കളി വേറെ ലവലായി എന്നു മാത്രം. രണ്ട് മാസം മുൻപ് മൂന്ന് കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയതിൽ ഒന്ന് ആറ് കാലുകളുമായി പിറന്നത് കൗതുകവും വാർത്തയുമായിരുന്നു. ഇതിന് പിന്നാലെയാണ് ഇവൾ നല്ലൊരു
ഫുട്ബോൾ കളിക്കാരി കൂടിയാണെന്ന കാര്യം നാട്ടുകരറിയുന്നത്. ഫുട്ബോൾ കയ്യിൽ കിട്ടിയാൽ മക്കളെ പോലും മറന്ന് സതീശനും മകൻ റോണിക്കുമൊപ്പം അമ്മു കളിക്കളത്തിലിറങ്ങും. പിന്നെ ആർക്കും ബോൾ കിട്ടുമെന്ന് വിചാരം വേണ്ട. മുൻകാലുകളും മുഖവും മുക്കും കൊണ്ട് കളി പന്തി ൽ വിസ്മയം തീർക്കും . പന്ത് കൈകാര്യം ചെയ്യാനുള്ള നായയുടെ കഴിവ് കണ്ട് അമ്പരന്നിരിക്കുകയാണ് സതീശനും വീട്ടിലെത്തുന്നവരും.



Leave a Reply