മത്സ്യകുഞ്ഞ് വിതരണം

വെങ്ങാപ്പളളി:ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി വെങ്ങാപ്പളളി പഞ്ചായത്തില്‍ മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രേണുക നിര്‍വ്വഹിച്ചു. ചെമ്പല്ലി ഇനത്തില്‍പ്പെട്ട 25,700 മത്സ്യവിത്തുകളാണ് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തില്‍ നിക്ഷേപിക്കുന്നത്. ചടങ്ങില്‍ വൈസ് പ്രസിഡന്റ് പി.എം നാസ്സര്‍, അക്ക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരായ രാജി ഹരീന്ദ്ര നാഥ്, അലീന ദേവസ്യ, വൈ.എസ് ശ്രുതിക തുടങ്ങിയവര്‍ സംസാരിച്ചു.



Leave a Reply