September 19, 2026

ഭക്ഷണവും വെള്ളവും പാഴാക്കരുത്; ബോധവത്കരണവുമായി എൻ.എസ്.എസ്

0
IMG_20221112_184205.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : ദേശീയ വിദ്യാഭ്യാസ ദിനത്തിൽ ഭക്ഷണവും വെള്ളവും പാഴാക്കരുത് എന്ന ബോധവത്കരണ സന്ദേശവുമായി മാനന്തവാടി ബി.എഡ് കോളേജിലെ എൻ. എസ്.എസ്. വളണ്ടിയേഴ്സ്.  മാനന്തവാടി നഗരസഭ, കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെ മാനന്തവാടി ബി.എഡ് കോളേജിലെ  എൻ.എസ്.എസ്. വളണ്ടിയേഴ്സ് മാനന്തവാടി നഗരത്തിലെ ഹോട്ടലുകളിൽ “ഭക്ഷണവും വെള്ളവും പാഴാക്കരുത് ” എന്ന പോസ്റ്റർ പതിപ്പിച്ച് ബോധവത്ക്കരണം നടത്തി. നഗരസഭ ചെയർപേഴ്സൺ സി.കെ. രത്നവല്ലി മാനന്തവാടി മാതാ ഹോട്ടലിൽ പോസ്റ്റർ പതിപ്പിച്ച്  ഉദ്ഘാടനം ചെയ്തു.
മാനന്തവാടി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ  ജേക്കബ് സെബാസ്റ്റ്യൻ, കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റ്  പി.ആർ. ഉണ്ണി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി.എച്ച്. ഗണേഷ് കുമാർ, വളണ്ടിയർ സെക്രട്ടറി ഇ.വി. ശിൽപ, ഇ. ആർ. ഹരി, എൻ. എസ്.എസ്. വളണ്ടിയേഴ്സ്, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *