പനമരം പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

പനമരം : പനമരം ബ്ലോക്ക് പഞ്ചായത്തിന് സമീപം പണി പൂർത്തിയാക്കിയ പോലീസ് സ്റ്റേഷൻ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു.
വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷനും ഒ ആർ കേളു എംഎൽഎ മുഖ്യ അതിഥിയായി.
2020ൽ സർക്കാർ അനുവദിച്ച 1.46 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച 7500 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള മൂന്ന് നില കെട്ടിടമാണ് നാടിന് സമർപ്പിച്ചത്.
2010 മുതൽ ജില്ലാ നിർമ്മിതി കേന്ദ്രത്തിന്റെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന പോലീസ് സ്റ്റേഷൻ 2018ലെ പ്രളയത്തിൽ വെള്ളം കയറി നശിച്ചതിനെ തുടർന്ന് കഴിഞ്ഞ നാല് വർഷമായി പനമരം ബസ് സ്റ്റാൻഡിലെ കമ്മ്യൂണിറ്റി ഹാളിലെ പരിമിത സൗകര്യങ്ങളിലായിരുന്നു പ്രവർത്തിച്ചത്.
ആധുനിക സൗരത്തോടുള്ള മൂന്നു നിലയിലുള്ള കെട്ടിടം ഏറെ ആകർഷണീയമായ ഒന്നാണ്.
കണ്ണൂർ ഡിഐജി രാഹുൽജി നായർ, വയനാട് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ്, ജനപ്രതിനിധികളായ ബ്ലോക്ക് പ്രസിഡണ്ട് ഗിരിജക കൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിനോ പാറക്കാലായിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ബിന്ദു പ്രകാശൻ, വാർഡ് മെമ്പർ സുനിൽ, ബെന്നി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു



Leave a Reply