ആഫ്രിക്കന്‍ പന്നിപ്പനി – നഷ്ടപരിഹാരവും, പ്രതിരോധ പ്രവര്‍ത്തനവും വേഗത്തിലാക്കണം: ടി. സിദ്ധിഖ് എം.എല്‍.എ

കല്‍പ്പറ്റ: വയനാട് ജില്ലയിലെ നല്ലൊരു വിഭാഗം കര്‍ഷകരുടെ ജീവനോപാദികളാണ് പശു, ആട്, കോഴി, പന്നി ഉള്‍പ്പെടെയുള്ളവയെ വളര്‍ത്തുന്നത്. നിലവില്‍ ഈ മേഖലയില്‍ ഒട്ടേറെ പ്രതിസന്ധികളുണ്ട്. ഇക്കഴിഞ്ഞ ജൂലായില്‍ മാനന്തവാടി തവിഞ്ഞാലിലെ പന്നി ഫാമില്‍ 360 ഓളം പന്നികള്‍ക്ക് പന്നിപനി പിടിപെടുകയും അവയെ മൃഗസംരക്ഷണ വകുപ്പിന്റെ മേല്‍ നോട്ടത്തില്‍ കൊന്നൊടുക്കിയിട്ടുമുള്ളതാണ്. ഇപ്പോള്‍ വീണ്ടും മാനന്തവാടിയിലെ എടവക പഞ്ചായത്തിലെ 148 പന്നികള്‍ക്ക് കൂടി പന്നി പനി സ്ഥിതീകരിച്ചിരിക്കുകയാണ്. നിലവില്‍ ഇങ്ങനെ നഷ്ടം വരുന്ന പന്നികള്‍ക്ക് നാമമാത്രമായ തുകയാണ് നഷ്ടപരിഹാരമായി ലഭിക്കുന്നത്. ഇപ്പോഴത്തെ നഷ്ടപരിഹാര തുക പന്നികര്‍ഷകരെ സംബന്ധിച്ച് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുണ്ട്. ബാങ്കുകളില്‍ നിന്നും, കുടുംബശ്രീകളില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും കടം വാങ്ങി ആരംഭിച്ച സംരഭം തകര്‍ന്ന് പോയതിനാല്‍ വായ്പ തിരിച്ചടക്കാനാകാതെ വലിയ പ്രതിസന്ധിയിലാണ് കര്‍ഷകര്‍. നാലു മാസത്തിനുള്ളില്‍ വീണ്ടും പന്നി പനി സ്ഥിതീകരിച്ചതിനാല്‍ കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്. ആയതിനാല്‍ വിദഗ്ദ സംഘത്തെ നിയോഗിച്ച് മുഴുവന്‍ പന്നി ഫാമുകളിലും, പന്നികളിലും ശാസ്ത്രീയ പരിശോധന നടത്തി പ്രത്യേക ദൗത്യം ആരംഭിക്കുന്നതിനും മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും, നഷ്ടം വന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാര തുക പുതുക്കി നിശ്ചയിക്കുന്നതിനുമുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രിയോട് അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ ആവശ്യപ്പെട്ടു.
വയനാട്, ഇടുക്കി, പാലക്കാട്, തൃശൂര്‍ ഉള്‍പ്പെടെയുള്ള വിവിധ ജില്ലകളില്‍ ആഫ്രിക്കന്‍ പന്നിപ്പനി പടര്‍ന്നു പിടിക്കുന്നുണ്ട്. ഇത് പടരാനുള്ള വിവിധ സാഹചര്യങ്ങളായ ഭക്ഷണങ്ങള്‍, വാഹനങ്ങള്‍, പരസ്പര സമ്പര്‍ക്കം എന്നിവയിലൂടെയാണ്. കര്‍ഷകരെ സംബന്ധിച്ച് രോഗം വന്നാല്‍ പന്നികളെ കൊന്നൊടുക്കുകയല്ലാതെ മറ്റു പരിഹാരമാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെയില്ല. ഇത് ഏറെ ഗുരുതരമായിട്ടുള്ള സാഹചര്യമാണ് കര്‍ഷകനെ സംബന്ധിച്ചുണ്ടാക്കുന്നത്. പന്നിപ്പനി വരാതിരിക്കാനുള്ള മുന്‍കരുതലാണ് സ്വീകരിക്കേണ്ടത്. ചൈനയിലും വടക്ക് – കിഴക്ക് സംസ്ഥാനങ്ങളിലും ആഫ്രിക്കന്‍ പന്നിപനി ഉണ്ടായിരുന്നു. പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ കൊന്നൊടുക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാല്‍ അടിയന്തരമായി ഇതിനുള്ള പ്രതിരോധ മരുന്നും, രോഗം വന്നാല്‍ ചികിത്സിക്കാനാവശ്യമായ മരുന്നുകളും, രോഗം വരാതിരിക്കാനുള്ള മുന്നൊരുക്ക മരുന്നുകളും കണ്ടെത്തുന്നതിന് വേണ്ടിയുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിക്കണം. ഇത് സ്വീകരിച്ചില്ലെങ്കില്‍ കേരളത്തിലെ പന്നികളെ മുഴുവന്‍ കൊന്നൊടുക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
നിലവില്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഡിസീസിനെയാണ് ഇതുമായി ബന്ധപ്പെട്ട് ചുമതലപ്പെടുത്തിയിട്ടുള്ളത്. അടിയന്തരമായി മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധ ഉദ്യോഗസ്ഥരുടെയും വെറ്റിനറി സര്‍വകലാശാലയേയും, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഡിസീസിനെയും ഒരുമിപ്പിച്ചുള്ള ഉന്നതല യോഗം വിളിച്ചു ചേര്‍ത്ത് പ്രത്യേക വിദഗ്ധ സംഘത്തെ പഠനത്തിനും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമായി നിയോഗിക്കണം. പ്രതിരോധ മരുന്നും, അസുഖം വന്നാലുള്ള ചികിത്സയും അടിയന്തരമായി പന്നി കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള പരീക്ഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി വെറ്റിനറി സര്‍വകലാശാലയെ ചുമതലപ്പെടുത്താന്‍ നടപടി ഉണ്ടാകണമെന്നും, എല്ലാ സംവിധാനവും ഉപയോഗിച്ച് മുഴുവന്‍ പന്നി കര്‍ഷകരുടെയും പ്രത്യേക യോഗം വിളിച്ച് ചേര്‍ത്ത് രോഗം വരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ ബോധവല്‍ക്കരണം നടത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ ആരംഭിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ജീന്‍ സീക്കന്‍സിംഗ് നടത്തിയപ്പോള്‍ സ്ഥിതീകരിക്കപ്പെട്ടതിന് ശേഷം പരിശോധനയ്ക്ക് അയച്ച് ആഫ്രിക്കന്‍ പനി എന്ന് ഉറപ്പുവരുത്തിയിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴും ഇത് തുടര്‍ച്ചയായി നിലനില്‍ക്കുന്നുണ്ടെന്നുള്ളതും കൊന്നൊടുക്കല്‍ മാത്രമായി അത് തുടരുന്നു എന്നുള്ളതും, ഒരു ജില്ലയില്‍ മാത്രമല്ല മറ്റു ജില്ലകളിലേക്കും പന്നിപ്പനി വ്യാപിക്കപ്പെട്ടു എന്നുള്ളതും ഏറെ ഗൗരവമുള്ള സാഹചര്യമാണ്. അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ പന്നികളെ മുഴുവന്‍ കൂട്ടത്തോടെ കൊന്നൊടുക്കുന്ന സാഹചര്യവും, പന്നി വളര്‍ത്തല്‍ കൃഷി മാര്‍ഗ്ഗം പൂര്‍ണമായും ഉപേക്ഷിക്കേണ്ടതായും കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക പ്രത്യാഘതങ്ങള്‍ക്ക് ഇടവരുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
പന്നി പനിയുടെ ഏകോപനത്തിന് വേണ്ടി പ്രത്യേക ചുമതല വഹിക്കാന്‍ ഉന്നത തലത്തിലുള്ള ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ഇതിനു വേണ്ടിയുള്ള ഏകോപന ചുമതല ഒരാള്‍ക്ക് നല്‍കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കണമെന്നും, ആഫ്രിക്കന്‍ പന്നിപനി പിടിപെട്ടപ്പോള്‍ നിയന്ത്രണം, പ്രതിരോധം, പരിപൂര്‍ണ്ണ നിര്‍മ്മാര്‍ജ്ജനം എന്നിവ സംബന്ധിച്ച് 2020 ജൂണ്‍ മാസം തന്നെ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചുവെങ്കിലും മുന്‍കരുതല്‍ നടപടി സ്വീകരിക്കുവാന്‍ ഏറെ വൈകിയതിനാലാണ് പെട്ടെന്ന് രോഗം പടരാനുള്ള കാരണം. വയനാട്ടില്‍ ആദ്യം പന്നിപ്പനി സ്ഥിതീകരിച്ചെങ്കിലും അവിടെയും വേണ്ടത്ര നടപടി സ്വീകരിക്കാത്തിനാലാണ് മറ്റു സ്ഥലങ്ങളിലേക്കും രോഗം പടരാന്‍ കാരണമാകുന്നത് എന്നത് ഗൗരവമായ സാഹചര്യമാണ് ഉണ്ടാക്കിയിട്ടുള്ളത്.
പ്രതിരോധ മരുന്നുകളും ചികിത്സിച്ച് ഭേദമാക്കാനുള്ള സംവിധാനങ്ങളും കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ഗവേഷണ പ്രവര്‍ത്തനം അതിന്റെ ഏകോപനവും അധ്യന്താപേഷിതമായ കാര്യമാണ്. കേന്ദ്രസര്‍ക്കാരും അതുപോലെ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള മൃഗസംരക്ഷണ വകുപ്പും, വെറ്റനററി സര്‍വകലാശാലയും, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഡിസീസ് സെന്ററും മെച്ചപ്പെട്ട ഏകോപനം നടത്താനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും മന്ത്രിയോട് നിവേദനത്തില്‍ പറഞ്ഞു.



Leave a Reply