കമ്പളക്കാട് സ്വദേശി കർണാടകയില്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

കമ്പളക്കാട്: വാഴക്കുലയെടുക്കാനായി കര്‍ണാടകയിലേക്ക് പോയ യുവാവ് വെള്ളക്കെട്ടില്‍ വീണ് മരിച്ചു. കമ്പളക്കാട് ഒന്നാം മൈല്‍ ഐക്കാരന്‍ ഇസ്മായില്‍ (36) ആണ് മരിച്ചത്. പച്ചക്കായ ശേഖരിക്കാന്‍ പോയ ഇസ്മായില്‍ ഗുണ്ടേല്‍പേട്ടിലെ വെള്ളക്കെട്ടില്‍ കൈ കഴുകാന്‍ ഇറങ്ങിയപ്പോള്‍ മുങ്ങി മരിച്ചതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ച പ്രാഥമിക വിവരം. ആറാം മൈല്‍ സ്വദേശി അസ്‌നയാണ് ഭാര്യ. അമന്‍ അഫല, സൈത്താ സുല്‍ത്താന, നെസ മെഹ്‌സിന്‍ എന്നിവര്‍ മക്കളാണ്.



Leave a Reply