പി.ജെ.നേമചന്ദ്ര ഗൗഡർ സ്മാരക അവാർഡ് വിതരണം ചെയ്തു

മാനന്തവാടി : നോർത്ത് വയനാട് കോ-ഓപ്പറേറ്റിവ് റബ്ബർ ആൻ്റ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി ഏർപ്പെടുത്തിയിട്ടുള്ള രണ്ടാമത് പി.ജെ.നേമചന്ദ്ര ഗൗഡർ സ്മാരക അവാർഡ് വിതരണം ചെയ്തു. സൊസൈറ്റിയുടെ പ്രഥമ പ്രസിഡണ്ടിൻ്റെ പേരിലുള്ള അവാർഡിന് അർഹനായത് മാനന്തവാടി പയ്യംപള്ളി മങ്ങാട്ട്കട്ടയിൽ അപ്പച്ചനാണ്.പടമല സെൻ്റ് അൽഫോൻസ് ചർച്ച് ഹാളിൽ നടന്ന അവാർഡ് ദാന ചടങ്ങ് മാനന്തവാടി മുൻസിപ്പൽ ചെയർപേഴ്സൻ സി.കെ.രത്ന വല്ലി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡണ്ട് ടി.എ.റെജി അദ്ധ്യക്ഷത വഹിച്ചു.മുൻസിപ്പൽ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.കടവത്ത് മുഹമ്മദ്, അഡ്വ:ശ്രികാന്ത് പട്ടയൻ,കൗൺസിലർ ആലിസ് സിസിൽ, എക്കണ്ടി മൊയ്തുട്ടി,കെ.വി.ജോൺസൻ, വിൻസൻ പൊൻപാറ,കെ.ശ്യാംരാജ് എന്നിവർ പ്രസംഗിച്ചു.അവാർഡ് ദാന ചടങ്ങിന് ശേഷം കാർഷിക വിദഗ്ദ്ധൻ രാഹുൽ രാജ് ക്ലാസ് എടുത്തു.



Leave a Reply