August 27, 2026

പുഞ്ചിരി ക്യാംപ് 19 ന്

0
IMG_20221113_185806.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: വയനാടിനെ മുഖവൈകല്യ രഹിത ജില്ലയാക്കി മാറ്റാനുള്ള പുഞ്ചിരി യജ്ഞത്തിലെ അടുത്ത ക്യാംപ് 19 ന്. ജ്യോതിർഗമയ, ഹാർട്ട് ബീറ്റ്സ് ട്രോമാ കെയർ , പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ് എന്നി സംഘടനകളുടെ നേതൃത്വത്തിൽ നവംമ്പർ 19 ന് ശനിയാഴ്ച രാവിലെ 9.30 മുതൽ  12 മണി വരെ ദ്വാരക ഗുരുകുലം കോളേജിൽ വച്ചാണ് ക്യാംപ് നടക്കുക. എടവക പഞ്ചായത്ത് പ്രസിഡൻ്റ് എച്ച്.ബി. പ്രദീപ് ഉദ്ഘാടനം ചെയ്യും.  കഴുത്തിന് മുകളിലുള്ള വൈകല്യങ്ങളായ മുച്ചിറി , മുറിമൂക്ക് , അണ്ണാക്കിലെ ദ്വാരം, മുഖത്തും കഴുത്തിലും തലയിലും കാണുന്ന ചില മുഴകൾ, മാംസ വളർച്ച, ഉന്തിയ മോണ, തലയോട്, താടിയെല്ല് , നെറ്റി, വളരുന്ന താടിയെല്ല്, ഉള്ളോട്ട് ഉന്തിയ താടിയെല്ല്, വായ തുറക്കുവാൻ ബുദ്ധിമുട്ട്, വളഞ്ഞ മൂക്ക് എന്നീ രോഗങ്ങൾക്ക് വിദഗ്ദ ഡോക്ടർമാരുടെ നേത്ര്യത്വത്തിൽ അത്യാധുനിക രീതിയിലൂടെ സൗജന്യമായി മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്ഡെ ഹോസ്പിറ്റലിൽ വച്ച് ശസ്ത്രക്രിയ നടത്തി നേരെയാക്കി കൊടുക്കുന്നു. തുടർ ചികിൽസയും സൗജന്യമായിരിക്കും . 3 മാസം പ്രായമായ കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ ഈ അവസരം പ്രയോജനപ്പെടുത്താം
    മുൻ കൂട്ടി ബുക്കിങ്ങിന്  ഫോൺ -9645370145,9497043287 , 9544329059 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *