June 6, 2026

വ്യത്യസ്ത രീതിയിൽ ശിശു ദിനമാഘോഷിച്ച് സെന്റ് ജോർജ് യാക്കോ ബൈറ്റ് സ്കൂൾ വിദ്യാർത്ഥികൾ

0
IMG_20221114_133920.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : ആനപ്പാറ സെന്റ്  ജോർജ് യാക്കോ ബൈറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിദ്യാർത്ഥികൾ ശിശുദിനത്തോടനുബന്ധിച്ച്  ഇന്നത്തെ സ്കൂളിലെ എല്ലാ കാര്യങ്ങളും ഏറ്റെടുത്തു കൊണ്ട് വ്യത്യാസ രീതിയിൽ ശിശുദിനം ആചരിച്ചു.രാവിലെ കുട്ടി ചാച്ചാജി മാരുടെയും, അധ്യാപകരുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾ പ്രതിജ്ഞ ചൊല്ലിയും, ജവഹർലാൽ നെഹ്‌റുവിനെ അനുസ്മരിച്ചു കൊണ്ടും  ദിനം ആരംഭിച്ചു.തുടർന്ന് ക്ലാസുകളിൽ വിദ്യാർത്ഥികൾ അദ്ധ്യാപകാരായി   പാഠ്യേതര വിഷയങ്ങൾ കൈകാര്യം ചെയ്തു.
വിവിധ  കലാ പരിപാടികളും നടത്തി.
വൈകുന്നേരം വരെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തുടരുന്ന ക്ലാസുകൾക്ക് പ്രിൻസിപ്പൽ  സാലി കെ. എം, അധ്യാപകരായ വർഗ്ഗീസ്, റേച്ചൽ ബ്രീസോൺ, സിനി, മഞ്ജു, എന്നിവർ പ്രോത്സാഹനവുമായി ഒപ്പം തന്നെയുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *