വയനാട് ആയുഷ് ട്രൈബൽ യൂണിറ്റ് ശിശു ദിനം ആചരിച്ചു

കമ്പളക്കാട് :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ കമ്പളക്കാട് പുളിക്കൽ കുന്ന് കോളനിയിൽ വച്ചു ശിശുദിനത്തോട് അനുബന്ധിച്ച് കുഞ്ഞുങ്ങൾക്കും,അമ്മമാർക്കും ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.അംഗനവാടി ടീച്ചർ മുഹ്സിന ശിശു ദിന സന്ദേശം നൽകി.എല്ലാവർക്കും മധുര മിട്ടായികൾ വിതരണം ചെയ്തു.ഡോ:ഹുസ്ന ബാനു കുഞ്ഞുങ്ങൾക്കാവശ്യമായ പോഷകാഹാര രീതികളെ കുറിച്ച് സംസാരിച്ചു . ഡോ അനു ജോസ് അമ്മമാരുടെ പോഷകാഹാര ക്രമങ്ങളെ കുറിച്ച് സംസാരിച്ചു.ഡോ അരുൺ ബേബി പ്രമേഹ ദിന സന്ദേശം നൽകി.കുഞ്ഞുങ്ങളുടെ കലാ പ്രകടനങ്ങളും ഇതോടൊപ്പം സംഘടിപ്പിച്ചു. കോളനിയിലെ എല്ലാവർക്കുമായി മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.



Leave a Reply