ശിശുദിനം ആഘോഷിച്ചു

തരുവണ :കരിങ്ങാരി ഗവ.യു.പി.സ്കൂളിൽ ശിശുദിനം സമുചിതമായി ആഘോഷിച്ചു. ശിശുദിന റാലി, ശിശു നൃത്തം, പ്രസംഗം, തൊപ്പി നിർമ്മാണം തുടങ്ങിയ വിവിധ പരിപാടികളാൽ ശ്രദ്ധേയമായ ശിശുദിനം ജവഹർലാൽ നെഹ്റു വിൻ്റെ മഹത് ജീവിതം പുനരാവിഷ്കരിച്ചു.
പി.ടി.എ പ്രസിഡണ്ട് നാസർ.എസ്, വൈ. പ്രസിഡണ്ട് റഷീദ് കാരപ്പറമ്പൻ, റഹീസ് കളിയാർ, സരിത, നീതു, ആമിന, എം.പി ടി.എ പ്രസിഡണ്ട് റീന, ടോമി മാത്യു, ശുഭ, ജീന, തുടങ്ങിയവർ നേതൃത്വം വഹിച്ചു. ഹെഡ്മാസ്റ്റർ ശശി.പി- കെ സ്വാഗതവും,ഡോ.എം.ഗോവിന്ദ് രാജ് നന്ദിയും പറഞ്ഞു.



Leave a Reply