“വിജയാരവം’ റാലി നടത്തി

മാനന്തവാടി : സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഓവറോൾ പോയിന്റിൽ മൂന്നാം സ്ഥാനത്ത് എത്തിയ മാനന്തവാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെ പിടിഎയും അധ്യാപകരും ചേർന്ന് അനുമോദിച്ചു
സംസ്ഥാന ,ജില്ല ,ഉപജില്ല തലങ്ങളിൽ ശാസ്ത്ര, കായിക മേളകളിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ച് കൊണ്ട് മാനന്തവാടി നഗരത്തിൽ വിജയാരവം എന്ന പേരിൽ റാലിയും സംഘടിപ്പിച്ചു.
എറണാകുളത്ത് നടന്ന സ്കൂൾ ശാസ്ത്രോത്സവത്തിൽ ശാസ്ത്ര ,ഗണിത ,സാമൂഹ്യ ശാസ്ത്ര, പ്രവർത്തിപരിചയ , ഐടി മേളകളിൽ മിന്നുന്ന വിജയം നേടിക്കൊണ്ടാണ് മാനന്തവാടി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ പോയിന്റിൽ സംസ്ഥാനതലത്തിൽ മൂന്നാമത് എത്തിയത്. സർക്കാർ വിദ്യാലയങ്ങളിൽ സംസ്ഥാനത്തു തന്നെ ഒന്നാമതെത്താനും വിദ്യാലയത്തിന് സാധിച്ചു .സംസ്ഥാനസ്കൂൾ ശാസ്ത്ര നാടക മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ ബാംഗ്ലൂരിൽ നടക്കുന്ന സോണൽ മത്സരത്തിലേക്കും ജിവിഎച്ച്എസ്എസ് മാനന്തവാടി യോഗ്യത നേടി
വിജയത്തിൽ പങ്കാളികളായ വിദ്യാർത്ഥികളെയും പിന്നിൽ പ്രവർത്തിച്ച അധ്യാപകരായ സക്കറിയ തോമസ്, ജാസ്മിൻ തോമസ് ,ഷീന അബ്രഹാം ,ലാലി ജോർജ്, അരുൺ, സുരേന്ദ്രൻ പി, ജെറിൽ സെബാസ്റ്റ്യൻ എന്നിവരെയും ആനയിച്ചു കൊണ്ടുള്ള റാലിക്ക് പിടിഎ പ്രസിഡൻറ് പി പി ബിനു എസ് എം സി ചെയർമാൻ കെ വി രാജു ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സലിം അൽത്താഫ് , വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ജിജി കെ.കെ , വൈസ് പ്രിൻസിപ്പൽ രാധിക സി ,ജോസഫ് മാനുവൽ, ജിജി ജോസഫ്, റെജി വി എം , എന്നിവർ നേതൃത്വം വഹിച്ചു



Leave a Reply