May 30, 2023

അംഗൻവാടിയെ കാവി വൽകരിക്കാനുള്ള ശ്രമം അപലപനീയം.എസ് എഫ് ഐ

0
IMG_20221115_085023.jpg
കൽപ്പറ്റ : കേണിച്ചിറ നെല്ലിക്കര അംഗൻവാടിയിൽ ശിശുദിന റാലിയിൽ കുട്ടികളെ കൊണ്ട് കാവി കൊടി പിടിപ്പിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയരണമെന്ന് എസ് എഫ് ഐ .
അംഗനവാടി ടീച്ചറുടെയും ബിജെപി പഞ്ചായത്ത് അംഗത്തിൻ്റെയും നേതൃതത്തിലാണ് ശിശുദിന റാലിയിൽ അംഗൻവാടി കുട്ടികളെ കൊണ്ട് കാവി കൊടി പിടിപ്പിച്ചത്.
രാജ്യത്തിന്റെ മതനിരപേക്ഷതയെ തകർക്കുന്നതിനുള്ള ആർ എസ് എസ്  അജണ്ടയെ കൂട്ടുപിടിച്ച് കുട്ടികളിലുൾപ്പെടെ മതനിരപേക്ഷ മൂല്യം തകർക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. സംഭവത്തിൽ കുറ്റക്കാരായ അംഗൻവാടി ടീചർ ഉൾപ്പെടെയുള്ളവരെ പുറത്താക്കി കർശന നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ
സമരപരിപാടികൾക്ക്  നേതൃത്വം നൽകുമെന്നും എസ് എഫ് ഐ  പുൽപള്ളി ഏരിയ കമ്മറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *