സൗജന്യ സ്പോർട്സ് കിറ്റ് വിതരണം ചെയ്തു

പീച്ചാംകോഡ് : ബാലവകാശ വാരാചരണത്തിന്റെ ഭാഗമായി യൂണിസെഫിന്റെയും വയനാട് ചൈൽഡ് ലൈനിന്റെയും വിവിധ ഡിപ്പാർട്ട്മെന്റിന്റെയും സഹകരണത്തോടുകൂടി എടവക നല്ലൂർനാട് റസിഡൻഷ്യൽ ഗവ:ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾക്കായി സ്പോർട്സ് ഫോർ ഡെവലപ്മെന്റ് ആക്ഷൻ ഫോർ ചിൽഡ്രൻ ബൈ ചിൽഡ്രൻ എന്ന പ്രോഗ്രാമിനോടനുബന്ധിച്ചു സൗജന്യ സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.പ്രിൻസിപ്പാൾ ജെസി എം ജെ അധ്യക്ഷത വഹിച്ചു.ലില്ലി തോമസ്, ടി.പി ശ്രീകല സതീഷ്കുമാർ,പി.വി ഷെമീർ സി.ശ്രേയസ് ,സബിത പി.വി സുനിൽ എം.ജി,സതീശൻ തുടങ്ങിയവർ സംസാരിച്ചു



Leave a Reply