ആഗ്രോ ക്ലിനിക്കിൽ നൂതന കാർഷിക പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു

പുൽപ്പള്ളി : അലൂർക്കുന്ന് ആഗ്രോ ക്ലിനിക്കിൽ വെച്ച് കർഷകർക്ക് കാർഷിക രംഗത്ത് നൂതന കൃഷി രീതിയെക്കുറിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു. , ഡ്രോൺ ഉപയോഗിച്ച് ജൈവ കീടനാശിനി പ്രയോഗം, നൂതന കൃഷി ഉപകരണങ്ങളുടെ ഉപയോഗം എന്നിവയെ കുറിച്ച് പന്നികൽ നീർത്തട വികസന സമിതിയുടെ നേതൃത്വത്തിലായിരുന്നു ക്ലാസ്സ്.പ്രസിഡന്റ് വി . എം പൗലോസ് അധ്യക്ഷസ്ഥാനം വഹിച്ചു.ഇത് വരെ പന്നിക്കൽ നീർത്തട സമിതി നടത്തിയ ജൈവ പച്ചക്കറി കൃഷി, പച്ചക്കറി തടത്തിൽ പൊതയിടൽ, മൺ കയ്യാല നിർമാണം, തെങ്ങിൻ തൈ ചുവട് തുറക്കൽ, മഴ വെള്ള സംഭരണ മൺ കുഴി നിർമ്മാണം , എന്നിവ യെ കുറിച്ച് സംസാരിച്ചു .
സെക്രട്ടറി രഘുദേവ് പി. ബി ഇനി കർഷകർക്കായി നടത്താനിരിക്കുന്ന തുള്ളിനന പദ്ധതി, സം യോജിത ജൈവ പച്ചക്കറി കൃഷി എന്നിവയെ കുറിച്ച് അവലോകനം നടത്തി.
പരുപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ഉഷ സത്യൻ നിർവഹിച്ചു.
മുഖ്യ അഥിതി ജിഷ വടക്കുംപറമ്പിൽ ( നബാ ർഡ് എ. ജി. എം ) കാർഷിക വിള തകർച്ചയിൽ ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷ കുറിച്ച് കർഷകർക്ക് ബോധവൽക്കരണം നടത്തി.
സുജിത് മാറാത്ത് ( എം. എസ്. എസ്. ആർ. എഫ് പ്രൊജക്റ്റ് കോഡിനേറ്റർ ) പച്ചക്കറി തൈ കൾ കർഷകർക്ക് ആവശ്യമുള്ളത് നൽകി ജൈവ കൃഷി നടത്തുന്നതിനെ കുറിച്ച് വിശകലനം നടത്തി.
ഷിനു തോമസ് ( ഐ. എ ഫ്. എ ഫ്.സി. ഓ. കിസ്സാൻ ഓഫീസർ ) നൂതന കൃഷികളിൽ അവലംബിക്കാവുന്ന മാർഗ്ഗങ്ങളെ കുറിച്ച് ക്ലാസ്സ് നയിച്ചു.
50- ഓളം കർഷകർ പങ്കെടുത്ത പ്രോഗാമിൽ വൈസ് പ്രസിഡന്റ് വെങ്കിട ദാസ്, ജെയ്സൺ പുതുശ്ശേരി, കെ. എം ബാബു, എൽസമ്മ റെജി, ചിന്നമ്മ വർഗ്ഗീസ്, മേരി എൽദോസ്, വിൽസൺ മാളിയേക്കൽ, വിനു കെ. ജി, ജോണി മാളിയേക്കൽ എന്നിവർ നേതൃത്വം നൽകി.



Leave a Reply