കേരളോത്സവം ഷട്ടിൽ ടൂർണമെന്റിൽ പെരിക്കല്ലൂർ മനോരമ ഷട്ടിൽ ക്ലബ്ബ് ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി

മുള്ളൻകൊല്ലി : മുള്ളൻകൊല്ലി ഇൻഡോർ ഷട്ടിൽ കോർട്ടിൽ വെച്ചു നടന്ന കേരളോത്സവം ഷട്ടിൽ ടൂർണമെന്റിൽ പെരിക്കല്ലൂർ മനോരമ ഷട്ടിൽ ക്ലബ്ബ് അംഗങ്ങൾ സിംഗിൾസിലും ഡബിൾസിലും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സിംഗിൾസിൽ ഒന്നാം സ്ഥാനം അമൽ ജോർജ് വല്ലത്തും , രണ്ടാം സ്ഥാനം ജിതിൻ ജോണി നെല്ലേടവും കരസ്ഥമാക്കി.
ഡബിൾസിൽ ഒന്നാം സ്ഥാനം ബിജു ബേബി ചെറിയ മുക്കടയിൽ, ജിതിൻ ജോണി നെല്ലേടം സഖ്യം നേടി. രണ്ടാം സ്ഥാനം അമൽ ജോർജ് വല്ലത്ത്, അശ്വൻ തങ്കച്ചൻ വല്ലത്ത് സഖ്യവും നേടി. ടൂർണമെന്റിന് ബിജു ജോസഫ്. ഡാമിൻ ജോസഫ്, സജി ജോർജ്, സജി കുളക്കാട്ടിൽ തുടങ്ങിയവർ ടൂർണമെന്റിന് നേതൃത്വം നൽകി



Leave a Reply